the digital signature of the temple city

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡി ജി പി റാവഡ എ ചന്ദ്രശേഖർ ഗുരുവായൂരിൽ

ഗുരുവായൂർ: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ, സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ റാവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി.

ഞായറാഴ്ച രാവിലെ 9:30 ഓടെ എത്തിയ പോലീസ് മേധാവിയെ തൃശൂർ റേഞ്ച് ഡി ഐ ജി എ ഹരിശങ്കറും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയും ചേർന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ ഡി ജി പി നേരിട്ട് പരിശോധിച്ച് വിലയിരുത്തി.

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച ശേഷം ഡിജിപിയും ഭാര്യയും യാത്ര തിരിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിപുലമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts