the digital signature of the temple city

ഗുരുവായൂരിലെ ബാർ ജീവനക്കാരനെ മർദ്ദിച്ച കേസിലെ പ്രതികൾ ടെമ്പിൾ പോലീസ് പിടിയിൽ.

ഗുരുവായൂർ: ഗുരുവായൂർ ബസ്റ്റാൻഡ് പരിസരത്തുള്ള പോളക്കുളത്ത് റിനൈ ശ്രീകൃഷ്ണ ബാറിലെ സൂപ്പർവൈസറെ മർദ്ദിച്ച കേസിലെ പ്രതികൾ ടെമ്പിൾ പോലീസ് പിടിയിൽ.

2024 ജൂലായ് 5ന് രാത്രി ബാറിലെ സൂപ്പർവൈസർ ആയ പത്മരാജൻ എന്നയാളെ വടികൊണ്ട് അടിച്ച് കയ്യിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കു പറ്റിയ സംഭവവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ 1 ) റിൻഷാദ് 23 വയസ്സ്, S/o റഹീം, മടത്തി പറമ്പിൽ ഹൗസ്, വഞ്ചിക്കടവ്. മണത്തില വില്ലേജ്, ചാവക്കാട്, 2) മുഹമ്മദ് 29 വയസ്സ്, S/o വഹാബ്, ചന്ദന പറമ്പിൽ ഹൗസ്, വഞ്ചിക്കടവ്, മണത്തല വില്ലേജ്, ചാവക്കാട് എന്നിവരെ ജൂലൈ 10 ന് ബുധനാഴ്ച ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാറിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഗിരി അറസ്റ്റ് ചെയ്തു. 

ബാറിൽ മദ്യപിക്കാൻ വന്ന പ്രതികൾ  ബാറിന്റെ അര മതിലിൽ കയറി ഇരിക്കുന്നത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം  ചെയ്തതിലുള്ള വിരോധത്താൽ ബാറിൽ നിന്നും ഇറങ്ങിപ്പോയ പ്രതികൾ വീണ്ടും വടികളും ഇരുമ്പു പൈപ്പുകളുമായി വന്ന് ബാർ ജീവനക്കാരനായ പത്മരാജനെ വടി കൊണ്ട് അടിച്ചും ഇരുമ്പ് പൈപ്പ് കൊണ്ട് എറിഞ്ഞും പരിക്കേൽപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ചാവക്കാട് JFCM കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാവും. കേസിന്റെ അന്വേഷണ സംഘത്തിൽ എ.എസ്. ഐ മാരായ രാജേഷ്,  ജോബി ജോർജ് , സാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്  എന്നിവരും ഉണ്ടായിരുന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts