ചമ്രം പടിഞ്ഞിരുന്നു പൊന്നോടക്കുഴലൂതീടുന്ന
കണ്ണനുണ്ണിതൻ്റെ രൂപം കളഭച്ചാർത്തിൽ
കാണാമിന്നു ഭംഗിയായി വാതാലയംതന്നിലാഹാ!
വേണുവൂതി ലസിക്കുന്നു കായാമ്പൂവർണ്ണൻ
പൊൻകിരീടം , മലർമാല, മൗലിമേലേ ; ഫാലദേശേ
തങ്കഗോപി, കാതിലുണ്ടേ കനകസൂനം
സ്വർണ്ണമാല്യംപോലേ മാറിൽ കാണ്മൂ പൊന്നിൻ തിലകങ്ങൾ
വർണ്ണമാർന്നു വിലസുന്നൂ വന്യമാല്യങ്ങൾ
തൃക്കൈകകളിൽ കങ്കണങ്ങൾ, തോൾവളകളിളകുന്നു
സ്വർണ്ണഗോപി തോളിലും ഹാ! തിളങ്ങീടുന്നൂ
പട്ടുകോണകം ധരിച്ചു, പൊൻകിങ്ങിണിച്ചാർത്തണിഞ്ഞു
പുഷ്ടമോദം ലസിക്കുന്നു കണ്ണനാമുണ്ണി
തൃച്ചരണതാരിലാഹാ!പൊൻതളകൾ മിന്നിടുന്നൂ
വെണ്ണക്കുടമൊന്നു കാണ്മൂ ചാരത്തുതന്നെ
അക്കുടത്തിൽനിന്നു വെണ്ണ തുളുമ്പുന്നു, കണ്ണൻ്റെയാ
തൃക്കണ്ണുകൾ കുടത്തിലേക്കുറ്റുനോക്കുന്നൂ
വേണുവൂതിക്കഴിയുമ്പോൾ വെണ്ണയുണ്ണാമെന്നോർത്തതാ
മന്ദഹാസം പൊഴിച്ചുണ്ണി കുഴലൂതുന്നൂ
കണ്ണനുണ്ണിതൻ്റെ കാല്ക്കൽ വെണ്ണക്കുടം സമർപ്പിച്ചു
കാത്തുനില്ക്കുംഗോപികളിൽ പ്രീതനായ് കണ്ണൻ
തൂകിടുന്ന വേണുഗാനം മോദമോടേ നുകർന്നീടാം
ഭക്തിപൂർവ്വം കാല്ക്കൽ വീണു നമസ്ക്കരിക്കാം
നാരായണാ! കൃഷ്ണാ ! ഹരേ!
നാരായണാ! കൃഷ്ണാ ! ഹരേ!
വേണുഗോപാലാ ! മുകുന്ദാ! പാഹിമാം ശൗരേ !
നാരായണാ! കൃഷ്ണാ ! ഹരേ!
നാരായണാ! കൃഷ്ണാ ! ഹരേ!
വാതാലയേശ്വരാ! പരിപാഹിമാം കൃഷ്ണാ!
( വൃത്തം: നതോന്നത)
ചമ്രം പടിഞ്ഞിരുന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന – ( 1142 )
ചമ്രം പടിഞ്ഞിരുന്നു പൊന്നോടക്കുഴലൂതീടുന്ന
കണ്ണനുണ്ണിതൻ്റെ രൂപം കളഭച്ചാർത്തിൽ
കാണാമിന്നു ഭംഗിയായി വാതാലയംതന്നിലാഹാ!
വേണുവൂതി ലസിക്കുന്നു കായാമ്പൂവർണ്ണൻ
പൊൻകിരീടം , മലർമാല, മൗലിമേലേ ; ഫാലദേശേ
തങ്കഗോപി, കാതിലുണ്ടേ കനകസൂനം
സ്വർണ്ണമാല്യംപോലേ മാറിൽ കാണ്മൂ പൊന്നിൻ തിലകങ്ങൾ
വർണ്ണമാർന്നു വിലസുന്നൂ വന്യമാല്യങ്ങൾ
തൃക്കൈകകളിൽ കങ്കണങ്ങൾ, തോൾവളകളിളകുന്നു
സ്വർണ്ണഗോപി തോളിലും ഹാ! തിളങ്ങീടുന്നൂ
പട്ടുകോണകം ധരിച്ചു, പൊൻകിങ്ങിണിച്ചാർത്തണിഞ്ഞു
പുഷ്ടമോദം ലസിക്കുന്നു കണ്ണനാമുണ്ണി
തൃച്ചരണതാരിലാഹാ!പൊൻതളകൾ മിന്നിടുന്നൂ
വെണ്ണക്കുടമൊന്നു കാണ്മൂ ചാരത്തുതന്നെ
അക്കുടത്തിൽനിന്നു വെണ്ണ തുളുമ്പുന്നു, കണ്ണൻ്റെയാ
തൃക്കണ്ണുകൾ കുടത്തിലേക്കുറ്റുനോക്കുന്നൂ
വേണുവൂതിക്കഴിയുമ്പോൾ വെണ്ണയുണ്ണാമെന്നോർത്തതാ
മന്ദഹാസം പൊഴിച്ചുണ്ണി കുഴലൂതുന്നൂ
കണ്ണനുണ്ണിതൻ്റെ കാല്ക്കൽ വെണ്ണക്കുടം സമർപ്പിച്ചു
കാത്തുനില്ക്കുംഗോപികളിൽ പ്രീതനായ് കണ്ണൻ
തൂകിടുന്ന വേണുഗാനം മോദമോടേ നുകർന്നീടാം
ഭക്തിപൂർവ്വം കാല്ക്കൽ വീണു നമസ്ക്കരിക്കാം
നാരായണാ! കൃഷ്ണാ ! ഹരേ!
നാരായണാ! കൃഷ്ണാ ! ഹരേ!
വേണുഗോപാലാ ! മുകുന്ദാ! പാഹിമാം ശൗരേ !
നാരായണാ! കൃഷ്ണാ ! ഹരേ!
നാരായണാ! കൃഷ്ണാ ! ഹരേ!
വാതാലയേശ്വരാ! പരിപാഹിമാം കൃഷ്ണാ!
( വൃത്തം: നതോന്നത)
