ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡിൻ്റെ ദേവാങ്കണം ചാരു രഹിതം പദ്ധതിയുടെ ഭാഗമായി മമ്മിയൂർ ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു പദ്ധതിയുടെ വിശദീകരണം നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ രേണുക ശങ്കർ ക്ഷേത്ര പരിസരത്ത് വൃഷ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി സുനിൽകുമാർ, കെ കെ വിശ്വനാഥൻ, ജീവനക്കാരുടെ പ്രതിനിധി കെ ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.
