the digital signature of the temple city

പെരുന്തട്ട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ എടവമാസത്തിലെ രോഹിണി നാളിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

WhatsApp Image 2024 06 06 at 18.51.16

ജൂൺ 4,5,6 തിയ്യതികളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ കൃഷ്ണശിലയിൽ മനോഹരമായി നിർമ്മിച്ച ക്ഷേത്രത്തിലെ വലിയബലിക്കൽ സ്ഥാപിക്കുന്ന ചടങ്ങും നടന്നു.ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെമുഖ്യകാർമികത്വത്തിൽ കല്ലൂർ കൃഷ്ണജിത് നമ്പൂതിരിപ്പാട് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ചതു: ശുദ്ധി, ധാര, പ്രാസാദശുദ്ധി, അധിവാസ ഹോമം, സംഹാരതത്വഹോമം, ബലിക്കല്ലിൽ കലശം,മഹാദേവന് 25 കലശം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയും നടത്തി.

WhatsApp Image 2024 06 06 at 18.51.16 1

ശ്രീഭൂതബലിക്ക് അഘോരമൂർത്തിക്ക് പ്രത്യേകം വാളും പരിചയും അകമ്പടിയായി. അനവധിഭക്തജണങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

അന്നദാനവുംഉണ്ടായി.ആഘോഷപരിപാടികൾക്ക് പെരുന്തട്ട ശിവക്ഷേത്ര പരിപാലനസമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷൻ മേനോന്റെ നേതൃത്വത്തിൽ കീഴേടം രാമൻ നമ്പൂതിരി, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, ആർ പരമേശ്വരൻ, ആലക്കൽ ജയറാം,മുരളിമണ്ണുങ്ങൽ, സുധാകരൻ നമ്പ്യാർ, താമരത്ത് ശിവദാസ്, എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts