ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാചരണത്തിന്റെ ഭാഗമായി കാർഷിക വിപണനമേള ഉദ്ഘാടന കർമ്മം മുണ്ടൂർ അസിസ്റ്റന്റ് വികാരി ഗോഡ്വവിൻ കിഴകൂടൻ നിർവഹിച്ചു.
ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. പ്രസ്തുത ചടങ്ങുകൾക്ക് വികാരി ഷാജി കൊച്ചുപുരക്കൽ, അസിസ്റ്റന്റ് വികാരി എഡ് വിൻ ഐനിക്കൽ,ജനറൽ കൺവീനർ ലിന്റോ ചാക്കോ,കാർഷിക വിപണന കൺവീനർ ബെന്നി വി സി ഡൈയ്സൻ പഴുന്നാന, വിൻസന്റ് എം എഫ്, ജാക്സൺ നീലങ്കാവിൽ, പി ർ. ഒ ജോബ്.സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
