കെ.ജി.ജയന് ഗുരുവായൂർ ദേവസ്വം ആദരാഞലിയർപ്പിച്ചു

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനും ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.ജി.ജയന് ദേവസ്വം പ്രണാമമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കു വേണ്ടി ഭരണസമിതി അംഗം ശ്രീ .വി.ജി.രവീന്ദ്രൻ, കെ.ജി.ജയൻ്റെ മകൻ മനോജ് കെ. ജയൻ്റെ തൃപ്പൂണിത്തുറയിലെ വില്ലയിലെത്തി.

അവിടെ പൊതു ദർശനത്തിന് വെച്ച കെ.ജി.ജയൻ്റെ ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ചു. കെ.ജി.ജയൻ്റെ വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കുള്ള അനുശോചനം മനോജ് കെ. ജയനടക്കമുള്ള സന്തപ്ത കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts