തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് വരണാധികാരി വി. ആര്. കൃഷ്ണതേജ മുന്‍പാകെ സുരേഷ് ഗോപി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. അയ്യന്തോളിലെ സൈനിക സ്മാരകമായ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രകടനമായാണ് പ്രവര്‍ത്തകര്‍ക്കൊപ്പം സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു.