ജനു ഗുരുവായൂരിൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ: മാതൃഭുമി ഗുരുവായൂർ ലേഖകൻ ജനു ഗുരുവായൂരിൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഗാധമായ അനുശോചനം അറിയിച്ചു. 

കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങളും വാർത്തകളും മലയാളികളെ അറിയിച്ചതിൽ സവിശേഷ പങ്കുവഹിച്ച വ്യക്തിത്വമാണ് ജനുവേട്ടനെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആദ്ധ്യാത്മിക പത്രപ്രവർത്തനത്തിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരു ന്നു.ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണം പുലർത്തിയ അദ്ദേഹത്തിൻ്റെ വേർപാട് ആദ്ധ്യാത്മിക മാധ്യമ പ്രവർത്തന മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും ചെയർമാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts