പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം, വിദ്യാർത്ഥികൾക്കായി കാവ്യോച്ചാരണ മത്സരം നടത്തുന്നു.

ഗുരുവായൂർ: പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം എൽ.പി, യു.പി. ഹൈസ്കൂൾ, കോളേജ് / ഹയർ സെക്കൻററി വിഭാഗം വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 10 നും ദേവസ്വം കുറൂരമ്മ ഹാളിൽ കാവ്യോച്ചാരണ മത്സരങ്ങൾ നടത്തുന്നതാണ്. ദേവസ്വം പ്രസിദ്‌ധികരണമായ “പൂന്താന സർവ്വസ്വം” എന്ന പുസ്‌തകത്ത ആധാരമാക്കിയാണ് മത്സരം നടത്തുക. കാവ്യോച്ചാരണ മത്സരത്തിനുള്ള ഭാഗങ്ങൾ താഴെ ചേർക്കുന്നു.

എൽ.പി. വിഭാഗം: ശ്രീക്യഷ്ണ കർണ്ണാമ്യതം – 111 മുതൽ 117 കൂടിയും, 7 ശ്ലോകങ്ങൾ, ജ്ഞാനപ്പാന – 34 മുതൽ 71 കൂടിയ 38 വരികൾ

യു.പി. വിഭാഗം: ശ്രീക്യഷ്ണ കർണ്ണാമൃതം – 96 മുതൽ 110 കൂടിയ 15 ശ്ലോകങ്ങൾ , ജ്ഞാനപ്പാന – 146 മുതൽ 202 കൂടി 58 വരികൾ

ഹൈസ്‌കൂൾ വിഭാഗം: ശ്രീക്യഷ്ണ കർണ്ണാമൃതം – 9 മുതൽ 28 കൂടി 20 ശ്ലോകങ്ങൾ, ജ്ഞാനപ്പാന –  71 മുതൽ 152 കുടിയ 82 വരികൾ

കോളേജ് /ഹയർസെക്കൻററി വിഭാഗം: ശ്രീകൃഷ്ണ കർണ്ണാമൃതം – 66 മുതൽ 95 കുടിയും 30 ശ്ലോകങ്ങൾ, ജ്ഞാനപ്പാന 1 മുതൽ 100 കൂടിയ 100 വരികൾ

മത്സരങ്ങൾ 10.02.2024 കാലത്ത് 9.00 മണിയ്ക്ക് ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാലയ അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം 8.00 മണിയ്ക്ക് മത്സര സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

പൂന്താന ദിനത്തോടനുബന്ധിച്ച് “പൂന്താനം കൃതികളിലെ സംഗ്രഹണ ചാതുര്യം എന്ന വിഷയത്തെ ആധാരമാക്കി ഉപന്യാസ മത്സരം നടത്തുന്നു. ഉപന്യാസങ്ങൾ 25 പേജിൽ കുറയാത്തതായിരിക്കണം. 2024 ഫെബ്രുവരി 20 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ഉപന്യാസങ്ങൾ അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ദേവസ്വം ജീവനക്കാരും അടുത്ത ബന്ധുക്കളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts