the digital signature of the temple city

ഗുരുവായൂർ മെട്രോ ലിങ്ക്സിന്റെ അഖില കേരള ചിത്ര രചന സമ്മാനദാനം ഫെബ്രുവരി 4ന്

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നവംബറിൽ എൽ.എഫ് കോളേജിൽ വെച്ച് നടന്ന അഖില കേരള ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

2024 ഫെബ്രുവരി 4 ന് മെട്രോ ഹാളിൽ ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന സമ്മാനദാന ചടങ്ങ് ഗുരുവായൂർ എം എൽ എ  എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. മെട്രോ ലിങ്ക്സ് പ്രസിഡണ്ട് പി മുരളീധരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയാകും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ്, നടൻ ശിവജി ഗുരുവായൂർ, എൽ എഫ് കോളേജ് പ്രിൻസിപ്പൾ സി ഡോ ജിസ്മ തെരേസ്, കെ കെ സുബൈർ, ജെയ്‌സൺ ഗുരുവായൂർ തുടങ്ങിയവർ സംബന്ധിക്കും. 

പ്രസിഡൻ്റ് പി മുരളീധരൻ, സെക്രട്ടറി ഗിരീഷ് സി ഗീവർ, ചീഫ് കോർഡിനേറ്റർ ബാബു വർഗീസ്, ട്രഷറർ ചാർളി മാളിയമ്മാവ്, ഷൈജു കെ ബി, ഷാജി താന പറമ്പിൽ, അനിൽകുമാർ വി കെ, പി ആർ ഒ വാസുദേവൻ ടി ഡി തുടങ്ങിയവർ  പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts