the digital signature of the temple city

തറയിൽ റഷീദ് അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു.

ഗുരുവായൂർ: ഗുരുവായൂരില്‍ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന തറയില്‍ റഷീദിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 

- Advertisement -

റഷീദ് സ്മാരക സമിതി ചെയര്‍മാന്‍ കെ പി എ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോക്ടര്‍ അജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

റഷീദിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കായിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കായിക അധ്യാപകന്‍ എ ആര്‍ സഞ്ജയന് സമ്മാനിച്ചു. 

കായിക മേഖലയില്‍ മികവുപുലര്‍ത്തിയ പാര്‍ത്ഥസാരഥി പി റെജി, എസ്. വൈഷ്ണവി, അന്നമോള്‍ ബിജു, എസ്. അഭിമന്യു, എം വി നവീന്‍ എന്നിവരെ ആദരിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർ കെ വി സത്താര്‍, സുരേഷ് കുമാര്‍ ചങ്കത്ത്, റഷീദ് അമ്പലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]