the digital signature of the temple city

ചങ്കത്ത് മുകാമിയമ്മ അനുസ്മരണവും, പുരസ്ക്കാര വിതരണവും നടന്നു.

ഗുരുവായൂർ: ആദ്ധ്യാത്മിക രംഗത്തെ കർമ്മനിരതമായ സാരഥ്യവും, പ്രദേശത്തെ സാംസ്ക്കാരിക – സാമുദായിക തുടങ്ങി സമസ്ത മേഖലകളിലും നിറവ്യക്തിത്വവുമായിരുന്ന ചങ്കത്ത് മുകാമിയ യമ്മയുടെ ഒമ്പതാം ചരമവാർഷികദിനത്തിൽ അവരുടെ സ്മരണകൾ ആവോളം നിറഞ്ഞു നിന്ന വേദിയിൽ മുകാമിയമ്മ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും, പുരസ്ക്കാര വിതരണവും, സമാദരണവും, സഹായ ഹസ്തമൊരുക്കിയും സദസ്സ് സംഘടിപ്പിച്ചു.

തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ ആദ്ധ്യാത്മിക സാംസ്കാരിക-സംഘടന സാരഥികളാൽ തിങ്ങിനിറഞ്ഞ വേളയ്ക്ക് കമനീയമായി അലങ്കരിച്ച് വെച്ച ഛായാചിത്രത്തിൽ വന്നെത്തിയവർ പുഷ്പാർച്ചന അർപ്പിച്ച് കൃഷ്ണനാട്ടം വേഷം ആശാൻ മുരളി കലാനിലയത്തിൻ്റെ പ്രാർത്ഥനയോടെ ആരംഭം കുറിച്ച സദസ്സ് കവിയും, ആദ്ധ്യാത്മിക പ്രഭാഷകനും, ഗുരുവായൂരിൻ്റെ ഗുരുഭൂതനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ഉൽഘാടനം ചെയ്തു. 

5001 ക യും ഫലകവും അടങ്ങിയ മുകാമിയമ്മ സ്മാരക പുരസ്ക്കാരം ഭാഗവതോത്തമനും, സൽസംഗാചാര്യനുമായ സ്വാമി കൃഷ്ണാനന്ദ സരസ്വതിയ്ക്ക് രാധാകൃഷണൻ മാസ്റ്റർ സമ്മാനിക്കുകയും ചെയ്തു.

സ്മാരക ട്രസ്റ്റ് ചെയർമാനും, എൻ.എസ്.എസ് കരയോഗം പ്രസിഡണ്ടുമായ വി.ബാലകൃഷ്ണൻനായർ അധ്യക്ഷനായി. ആതുര ശിശ്രൂക്ഷ രംഗത്ത് ആറു് പതിറ്റാണ്ടിലേറെകാലം പ്രസവശിശ്രൂക്ഷയുമായി സേവനമുഖമായും, മഹിളാ സമാജ – നന്മസാരഥ്യമായും ഗുരുപവനപുരിയിൽ നിറഞ്ഞ് നിന്നിരുന്ന ഡോക്ടർ പാർവ്വതി പത്മനാഭനെ ചടങ്ങിൽ സ്നേഹ വന്ദനമൊരുക്കി സമാദരിയ്ക്കുകയും ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ മുഖ്യ അനുസ്മരണ പ്രഭാഷണവും, മാധ്യമ പ്രവർത്തകൻ വി പി ഉണ്ണികൃഷ്ണൻ പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. ജി യു പി സ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ചങ്കത്ത് കാർത്ത്യായിനിയമ്മ സ്മരാണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോമെൻറ് സ്കോളർഷിപ്പ് തുക ജി.യു.പി സ്ക്കൂളിലെ ആറു് വിദ്യാർത്ഥികൾക്കും, പുളിയത്ത് നാരായണൻ നായർ സ്മാരക സഹായ വിതരണമായി തിരുവെങ്കിടം എ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലേയ്ക്ക് വരുന്നതിനായി വാഹന (ഓട്ടോ) ധനസഹായവും ട്രസ്റ്റ് കോർഡിനേറ്റർ രവിചങ്കത്ത് വിതരണം ചെയ്തു. 

പാരായണ സമിതികളുമായി ബന്ധപ്പെട്ടു് ക്ഷേത്രങ്ങളിൽ നിത്യപാരായണം നിർവഹിയ്ക്കുന്ന നൂറോളം പേർക്ക് ചടങ്ങിൽ നാരായണീയ സമഗ്ര പുസ്തകങ്ങളും സമ്മാനിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ബാലൻ വാറണാട്ട് ആമുഖപ്രസംഗവും, സംഘാടക സമിതി കൺവീനർ കെ.ടി.സഹദേവൻ സ്വാഗതവും, പെരുന്തട്ട ക്ഷേത്ര ഭരണസമിതി അംഗവും, മാതൃസമിതി പ്രസിഡണ്ടും, ആചാര്യയുമായ ഉഷ അച്ചുതൻ അനുഗ്രഹ പ്രഭാഷണവും, ട്രസ്റ്റ് കൺവീനർ സുരേഷ് ചങ്കത്ത് നന്ദിയും പറഞ്ഞു. പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗങ്ങൾ നടത്തി. പരിപാടിയ്ക്ക് സി.ബാലാമണി മേനോൻ, ജയശ്രീ രവികുമാർ ,സ്മിത സുരേഷ്, സജീഷ് ചങ്കത്ത്, സി. വിഷ്ണു .രജിത സജീഷ്,അനിൽ കല്ലാറ്റ്, മധു .കെ.നായർ, സുരേഷ് കുറുപ്പ് , എം എസ് എൻ മേനോൻ എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts