the digital signature of the temple city

എൻ സി സി അഖിലേന്ത്യാ സൈക്ലോത്തോൺ ഗുരുവായൂരിൽ

ഗുരുവായൂർ: തച്ചുടയ്ക്കാൻ ആകാത്ത മഹിളാ ശക്തിയുടെ ആവിഷ്കാരം എന്ന ലക്ഷ്യത്തോടെ എൻ സി സിയുടെ 75-ാംവാർഷിക ത്തോടനുബന്ധിച്ച് നടത്തുന്ന അഖിലേന്ത്യ മെഗാ സൈക്ലോത്തോൺ ഡിസംബർ 12ന് ഗുരുവായൂരിൽ എത്തി.

PSX 20231213 155229

രണ്ട് ഓഫീസർമാരും ,ഒരു ജി സി ഐ യും,14 വനിത കേഡറ്റുകളും, അടങ്ങുന്ന  സംഘത്തെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വച്ച് നഗരസഭ ചെയർമാൻഎം കൃഷ്ണദാസ് ഫ്ലാഗ് ഇൻ ചെയ്ത് സ്വീകരിച്ചു. ബറ്റാലിയന്റെ ഒഫീഷിയേറ്റിങ് കമാൻഡിങ് ഓഫീസർ ലെഫ്റ്റിനന്റ് കേണൽ  പ്രകാശ് വി വി, ശ്രീകൃഷ്ണ  കോളേജിന്റെയും ഹയർ സെക്കൻഡറി സ്കൂളിന്റെയും മേധാവിമാർ, എ എൻ ഓസ്, 23 കേരള ബെറ്റാലിയനിലെ സ്റ്റാഫ് അംഗങ്ങൾ, കേഡറ്റുകൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഫ്ലാഗ് ഇൻ ചടങ്ങിൽ പങ്കെടുത്തു. 

GOLNEWS20231212 165126

3232 കിലോമീറ്റർ നീളമുള്ള ഈ ഉദ്യമം എൻസിസി ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്റെയും, അച്ചടക്കത്തിന്റെയും ആദർശത്തിലേക്ക് വിരൽ ചൂണ്ടുന്നു. എൻസിസിയിൽ ഏറ്റവും അധികം വനിതാ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം എന്നത് അഭിമാനാർഹമാണ്. 23 കേരള എൻസിസി ബറ്റാലിയൻ സ്റ്റാഫ് അംഗങ്ങളും, സേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts