the digital signature of the temple city

ഗുരുവായൂരിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. 22.09.2023 തിയ്യതി ഗുരുവായൂർ കിഴക്കെ നടയിലുള്ള ദേവസ്വം മൾട്ടി ലവൽ കാർ പാർക്കി ങ്ങ് കോംപ്ലക്സിൽ പാലക്കാട് മുതലമട സ്വദേശി പാർക്ക് ചെയ്തിരുന്ന ക്രൂയിസർ വാനത്തിൽ നിന്നും മോഷണം പോയ അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച വിഷ്ണു 26 വയസ്സ് S/o രവി , വട്ടപറമ്പിൽ ഹൗസ് , പെരുമ്പള്ളിശ്ശേരി, ചേർപ്പ്, തൃശ്ശൂർ ജില്ല എന്നയാളെയും മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽപ്പന നടത്തുവാൻ സഹായിച്ച ആലുവയിലെ ഇതര സംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാം 20 വയസ്സ്, C/o അബ്ദുൾ ഖലേക്, ലേരു മുക്, മൊയ്റാബൻ ( PO ), മാരിഗോൺ , ആസ്സാം . എന്നയാളെയും . ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ.എസ്. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തു.

- Advertisement -

മോഷണം പോയ മൊബൈൽ ഫോണുകളിൽ ഒരെണ്ണം അന്യ സംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാമിന്റെ കയ്യിൽ നിന്നും കണ്ടെടുത്തു . കളവ് ചെയ്ത കൂടുതൽ മൊബൈൽ ഫോൺകൾ ഇവരിൽ നിന്നും കണ്ടെടുക്കാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്. ഐ മാരായ കെ.ആർ. റെമിൻ , കെ. ഗിരി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ.രാജേഷ്, പി.എ.അഭിലാഷ്, ആർ.ഗോപകുമാർ , സിവിൽ പോലീസ് ഓഫീസർ സി. എസ് സജീഷ് എന്നിവരും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]