the digital signature of the temple city

ശ്രീനിവാസൻ സ്വാമിയെ ആദരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ പാചകക്കാരനായ ശ്രീനിവാസൻ സ്വാമിയെ ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

സമാദരണ സദസ് തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡന്റ് ശശി വാറനാട്ട് ഉദ്ഘാടനം ചെയ്തു. മാതൃസമിതി വൈസ് പ്രസിഡണ്ട് ലത ഗോപിനാഥ് അധ്യക്ഷയായി. ശ്രീനിവാസൻ സ്വാമിയെ മാതൃസമിതി സെക്രട്ടറി ബിന്ദു നാരായണൻ പൊന്നാടയണിയിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ശശിവാറനാട്ട് ഉപഹാരം കൈമാറി.

ക്ഷേത്ര സമിതി ഭാരവാഹികളായ പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ജ്യോതിദാസ് കൂടത്തിങ്കൽ, മാതൃസമിതി അംഗങ്ങളായ രമ്യ വിജയകുമാർ , ബാലാമണി, ബിന്ദു ഹരികൃഷ്ണൻ അർച്ചന രമേഷ് , വിജയം ശങ്കരനാരായണൻ, ഗീത വിജയകുമാർ, ജയ സുകുമാരൻ എന്നിവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts