ഗുരുവായൂർ: മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച നാലാമത് അഖില കേരള ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനലിൽ ടീം വയനാടിനെ തോൽപ്പിച്ച് ടീം മലർവാടി തൃശൂർ ചാമ്പ്യൻമാരായി.
വിജയികൾക്ക് ശ്രീകൃഷ്ണ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് നൽകുന്ന നാൽപതിനായിരം രൂപയും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് ഹയാത്ത് ഹോസ്പിറ്റൽ ചാവക്കാട് നൽകുന്ന ഇരുപതിനായിരം രൂപയും ട്രോഫിയും സമ്മാനിച്ചു.
ചടങ്ങിൽ ശ്രീമാൻ വിലാസ് പാട്ടീൽ, ഡോ: ഷൗജാദ് മുഹമ്മദ്, ശ്രീമാൻ സഞ്ജയൻ മാസ്റ്റർ, രതീഷ്, ശ്രീരാജ്, ജിതിൻ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.