the digital signature of the temple city

ഗുരുവായൂർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി മന്ത്രി ശ്രീ വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തരിശു ഭൂമി കൃഷിയോഗ്യമാക്കൽ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കൽ എന്ന പ്രവർത്തിയുടെ വാർഡ് തല ഉദ്ഘാടനം വാർഡ് 11 ചക്കംകണ്ടം മാളിക പറമ്പ് പരിസരത്ത് വെച്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ എം ഷെഫീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ അബി ടി എസ് സ്വാഗതം പറഞ്ഞു. തൈക്കാട് കൃഷി ഓഫീസർ നീനു, സ്ഥലം ഉടമകളായ അഷറഫ്, മനാഫ് പൊതുപ്രവർത്തകരായ K K അപ്പുണ്ണി, മജീദ് , ഷെമീർ. ഉമ്മർ മനയത്ത്, നവാസ് മുസ്തഫ ,ഷെരീഫ് കായൽക്കടവ് എന്നിവർ ആശംസകളർപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ , നാട്ടുകാർ, പൊതുപ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ എഡിഎസ് ശ്രീമതി സുഹറ നന്ദി പറഞ്ഞു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts