ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവായി.
മഞ്ജളാലിൽ നിന് തുടങ്ങിയ ഓട്ടത്തിൽ, മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട് കുതിച്ചു, പിന്നീട് ദീപസ്‌തംഭം വരെ ഗോകുൽ ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ ഗോപുര വാതിൽ കടന്നു.
ഗോകുലിന് പിറകെ രണ്ടാമതായി ചെന്താമരാക്ഷനും മൂന്നമതായി കണ്ണനും പിന്നിൽ പിടിയാന ദേവിയും ഓടിയെത്തി ചെന്താമരാക്ഷന്‍, ദേവി, ഗോകുല്‍, കണ്ണന്‍, വിഷ്ണു എന്നീ ആനകളെയാണ് മുന്നിാരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്.
ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്മാര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്ക്കുകന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികള്‍ ആനകള്ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ക്ഷേത്ര ഗോപുര നടയിൽ ആദ്യം ഓടി എത്തിയ ഗോകുലിനെ മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രശിപ്പിച്ചത് ഏഴു തവണ ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം നടത്തി കൊടിമരത്തിന് സമീപം നിന്ന് ഭഗവാനെ വണങ്ങി ആനയോട്ട ചടങ്ങ് പൂർത്തീകരിച്ചു.
1994 ജനുവരി ഒൻപതിന് കൊച്ചി സ്വദേശി രഘുനാഥ് നടയിരുത്തിയതാണ് ഇപ്പോൾ 33 വയസ് പ്രായമുള്ള ഗോകു എന്ന കൊമ്പനെ.
2009 ഡിസംബർ 10 ന് നാണ്, ശീവേലി പറമ്പിൽ തളച്ചിട്ട സമയത്ത് ഉണങ്ങിയ തെങ്ങ് വീണ് ആണ് ഒരു കൊമ്പ് നഷ്ടപ്പെട്ടത്.സംഭവിച്ചത് . എഴുന്നള്ളിപ്പിന് പോകുമ്പോൾ ഫൈബർ കൊമ്പ് ഘടിപ്പിക്കാറുണ്ട്. എം സുഭാഷ് ആണ് ചട്ടക്കാരൻ ,പി ആർ ഗോകുൽ ദാസും , എൻ പി ഉണ്ണികൃഷ്ണൻ സഹായികളുമാണ്

