the digital signature of the temple city

HomeGURUVAYUR TEMPLE NEWS

GURUVAYUR TEMPLE NEWS

ഗുരുവായൂരിലെ ‘ഉത്സവ കഞ്ഞി കാർഡ്’ വിതരണം വിവാദത്തിൽ; ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു

ചില വിഭാഗങ്ങൾക്കു മാത്രമായി കാർഡ് വിതരണം ചെയ്തെന്ന പരാതിയിൽ നടപടി; ഗുരുവായൂർ ദേവസ്വം സംവിധാനങ്ങളിൽ സുതാര്യത ചോദ്യം ചെയ്ത് കോടതി നിരീക്ഷണം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവസേവനങ്ങളോടനുബന്ധിച്ച് എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി വിതരണം...

ഗുരുവായൂരപ്പന്റെ അനുഗ്രഹനറുക്കിൽ ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഭക്തിസാന്ദ്രമായ നറുക്കെടുപ്പിൽ ആദ്യ നറുക്കിൽ ഭാഗ്യം: മാർച്ച് 31-ന് രാത്രി സ്ഥാനമേറ്റ് ഏപ്രിൽ ഒന്നുമുതൽ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ സേവനം ആരംഭിക്കും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഏപ്രിൽ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട്...

ഗുരുവായൂരിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ; 56 അപേക്ഷയിൽ 49 പേർക്ക് യോഗ്യത

അഭിമുഖത്തിൽ യോഗ്യത നേടിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ്; മാർച്ച് മുപ്പത്തൊന്നിന് രാത്രി പുതിയ മേൽശാന്തി ചുമതലയേൽക്കും ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ മുപ്പത് വരെ ആറുമാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനായുള്ള...

നാമജപധ്വനിയിൽ നിറഞ്ഞ ഗുരുവായൂർ ; 55 വർഷങ്ങൾക്ക് മുൻപിലെ ദിവ്യസന്ധ്യ വീണ്ടും ഓർമ്മയിൽ

ജയേന്ദ്രസരസ്വതി സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര ഊട്ടുപുരയിൽ ഭക്തിസാന്ദ്ര നാരായണനാമജപം; ഗുരുവായൂരിന്റെ ആത്മീയചരിത്രത്തിലെ അപൂർവ അധ്യായം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രപഥത്തിൽ ഭക്തിയും പാരമ്പര്യവും ചേർന്നു നിൽക്കുന്ന അപൂർവ നിമിഷങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നത് 55 വർഷങ്ങൾക്ക്...

പഴമയുടെ പെരുമയിൽ ഗുരുവായൂർ; ദേവസ്വം നിയമത്തിന് 55 വർഷം – ഉത്സവത്തിനിടെ അന്നും ഇന്നും ഭരണമാറ്റം

1971 മാർച്ച് 10ന് സി.എച്ച്. ദാമോദരൻ നമ്പ്യാർ ആദ്യ അഡ്മിനിസ്ട്രേറ്റർ; 55 വർഷങ്ങൾക്ക് ശേഷം 2026 മാർച്ച് 10ന് ഒ.ബി. അരുൺകുമാർ 46-ാമത് അഡ്മിനിസ്ട്രേറ്ററായി സേവനം ഗുരുവായൂർ: പഴമയും പാരമ്പര്യവും ചേർന്ന മഹിമയിൽ നിലകൊള്ളുന്ന...

പ്രസാദഊട്ടിന്റെ സമാപനദിനത്തിൽ ഭക്തിസാന്ദ്രമായി വിളക്ക് സമർപ്പണം; ഗുരുവായൂർ പ്രാദേശിക സമിതിയുടെ സേവനം ഗുരുവായൂർ ഉത്സവത്തിന് കരുത്തായി

ഗുരുവായൂരിലെ പ്രാദേശികരുടെ ആത്മാർത്ഥ സേവനം ദേവസ്വത്തിന് വലിയൊരു കൈത്താങ്ങ് ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രസാദഊട്ടിന്റെ സമാപനദിനമായ ആറാട്ട് ദിവസം, ഗുരുവായൂർ പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ വിളക്ക് സമർപ്പണം നടന്നു....

ഗുരുവായൂർ ഉത്സവത്തിന് ഭക്തിസാന്ദ്ര സമാപനം; രുദ്രതീർത്ഥത്തിൽ ദിവ്യ ആറാട്ട് ഭഗവാന്റെ സാന്നിധ്യത്തിൽ മുങ്ങി ഭക്തസഹസ്രങ്ങൾ ആത്മസായൂജ്യം നേടി

പഞ്ചലോഹ തിടമ്പുമായി ഭഗവാന്റെ ഭംഗിയാർന്ന എഴുന്നള്ളിപ്പ് – പഞ്ചവാദ്യം, മേളം, നാമജപം നിറഞ്ഞ ഗ്രാമപ്രദക്ഷിണത്തിന് ശേഷം രുദ്രതീർത്ഥത്തിൽ ആറാട്ട് ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ സമാപനച്ചടങ്ങായ ആറാട്ട് ഭക്തിസാന്ദ്രമായി നടന്നു. ഭഗവാൻ ആറാടിയ രുദ്രതീർത്ഥകുളത്തിൽ മുങ്ങി...

ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു പഴയ ഉത്സവരാത്രി; തായമ്പകയും വിളക്കാചാരവും… എഴുന്നള്ളിപ്പിനൊപ്പം ഒരു മുയലും

അർദ്ധരാത്രിക്കുശേഷം നടക്കുന്ന വിളക്കാചാരവും കൊടി–തഴ–സൂര്യമറയുമായി ശാന്തമായ ഗുരുവായൂർ ക്ഷേത്രം; എഴുന്നള്ളിപ്പിനൊപ്പമുണ്ടായിരുന്ന ഒരു ചെറിയ ‘അന്തേവാസി’ മുയലിന്റെ സാന്നിധ്യം ഭക്തർക്കൊരു കൗതുകം ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സന്നിധിയിൽ വർഷങ്ങൾക്കുമുമ്പുള്ള ഒരു ഉത്സവരാത്രി ഇന്നും പലർക്കും മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന...

പഴമയുടെ ഓർമ്മകൾ… പുതുമയുടെ താളവിസ്മയം; ഗുരുവായൂരപ്പന്റെ ഉത്സവതായമ്പകയ്ക്ക് വീണ്ടും ഗോപൻ മാരാർ

കിഴക്കെ ആനക്കൊട്ടിലിലെ തായമ്പകയുടെ പഴയ ഓർമ്മകൾ വീണ്ടും ജീവിക്കുന്നു; ഉത്സവവേദിയിൽ പാരമ്പര്യത്തിന്റെ താളവിസ്മയം ഗുരുവായൂർ: പഴമയും പുതുമയും ഒത്തു ചേരുന്ന അപൂർവ താളമേളമായി ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ തായമ്പക വീണ്ടും ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. വർഷങ്ങൾക്കുമുമ്പ്...

ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം

പഴമയുടെ പെരുമയിൽ മറഞ്ഞിരുന്ന അപൂർവ വിവരങ്ങൾ : "വലിയ പത്മനാഭൻ ചെരിഞ്ഞതോടെ ആനകൾക്കായി മനകളിലേക്കും കോവിലകങ്ങളിലേക്കും കത്തയച്ച ദേവസ്വം ഹൈലൈറ്റ് 1928-ലെ ഗുരുവായൂർ ഉത്സവത്തിലെ പ്രധാന വിവരങ്ങൾഉത്സവ എസ്റ്റിമേറ്റ് : 2975 രൂപനെല്ല് :...

സ്വർണ്ണപ്രഭയിൽ പഴുക്കാമണ്ഡപം; ഗുരുവായൂരപ്പന്റെ ഉത്സവമഹിമയ്ക്ക് 70 വർഷത്തെ ചരിത്രം

115 രൂപയിൽ ആരംഭിച്ച മണ്ഡപം ഇന്ന് സ്വർണ്ണകവചത്തിൽ; ശിൽപി താജ്ജുദ്ദീന് ഗുരുവായൂരപ്പന്റെ അനുഗ്രഹസാഫല്യം: മൂന്ന് ദശാബ്ദമായി ഭക്തരെ ആകർഷിക്കുന്ന ദിവ്യസാന്നിധ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മഹിമയെ രാജകീയ ഭംഗിയിൽ ഉയർത്തുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഉത്സവമൂർത്തിയായ...

സ്വർണ്ണപ്രഭയിൽ ഗുരുവായൂരപ്പൻ; ഭക്തർക്ക് അപൂർവാനുഭവം

കാഴ്ചശീവേലിയുടെ നാലാം പ്രദക്ഷിണത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളി; ഗജവീരൻ ഇന്ദ്രസെൻ തോളേറ്റ ദിവ്യരൂപം ദർശിച്ച് ഭക്തർ പുണ്യനിറവിൽ ഗുരുവായൂർ: ആറാം വിളക്കിന്റെ ധന്യത നിറഞ്ഞ വിശിഷ്ടസന്ധ്യയിൽ ഗുരുവായൂർ ക്ഷേത്രം സന്നിധിയിൽ ഭക്തിസാന്ദ്രമായ അപൂർവ ദർശനമായി സ്വർണ്ണക്കോലത്തിൽ...

ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്

എട്ടാം വിളക്കിലെ ഏക ഗാനവേദിയിൽ നിന്ന് നാല് വേദികളിലായി പത്ത് ദിവസത്തെ കലാമഹാമേളയായി—54 വർഷങ്ങളുടെ ഗുരുവായൂർ ഉത്സവ പരിണാമഗാഥ: ഗുരുപവനപുരത്തിന്റെ ഉത്സവചരിത്രം പുതിയ ഉയരങ്ങളിൽ ഗുരുവായൂർ: ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് യഥാർത്ഥ അർത്ഥം നൽകുന്ന...

അഞ്ചാനകളുടെ ആവേശമേളയായി ആനയോട്ടം ഭംഗിയാർന്നതാക്കണം;ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ

ആയിരങ്ങൾ സാക്ഷിയാകുന്ന ഗുരുവായൂർ ഉത്സവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചാനകളെ ഉൾപ്പെടുത്തി അസുലഭ കാഴ്ചയായി നടത്തണം ഗുരുവായൂർ: ക്ഷേത്രചരിത്രത്തിലെ ഐതിഹാസിക പാരമ്പര്യമായി രേഖപ്പെടുത്തിയ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടം കൂടുതൽ ഭംഗിയാർന്നതും ആവേശജനകവുമായ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം

1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 98 വർഷം മുമ്പത്തെ ഗുരുവായൂർ

വെളിച്ചമില്ലാത്ത കുളങ്ങൾ, മറവില്ലാത്ത കടവുകൾ… 1928-ൽ ഗുരുവായൂരിന്റെ അവസ്ഥ വെളിപ്പെടുത്തിയ മാനേജർ പി. കരുണാകരമേനോന്റെ ചരിത്ര റിപ്പോർട്ട് ഭൂലോക വൈകുണ്ഠമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഇന്ന് ഭാരതത്തിന്റെ ഭൂപടത്തിൽ സുപ്രസിദ്ധമായ ദേശീയ തീർത്ഥാടനകേന്ദ്രമാണ്. ക്ഷേത്രപരിസരവും...

ഭക്തിയുടെ നിറവിൽ ഇടത്തരികത്ത് കാവ് ദേവസ്വം വക താലപ്പൊലി മഹോത്സവം

സർവ്വാഭരണ വിഭൂഷയായി കാവിറങ്ങിയ ഭഗവതി; മഞ്ഞളിൽ ആറാടിയ ദേവി ദർശനത്തിനായി ആയിരങ്ങൾ—ഗുരുവായൂരിൽ ആത്മീയ ഉത്സവാവേശം ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വകയായി സംഘടിപ്പിച്ച താലപ്പൊലി മഹോത്സവം, ആചാരശുദ്ധിയുടെയും ഭക്തിപാരമ്പര്യത്തിന്റെയും ഉജ്ജ്വല...

പഴമയുടെ പെരുമയിൽ ഗുരുപവനപുരം; ഇടത്തരികത്ത്കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി; 69 വർഷം മുൻപ് ചെലവ് 299 രൂപ

സാമൂതിരി രേഖകൾ തെളിയിക്കുന്ന ആചാരാവകാശങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെ അപൂർവ അനുഷ്ഠാനപരമ്പരയും ഗുരുവായൂർ: ചരിത്രവും ആചാരവും അനുഷ്ഠാനവും ഒരുപോലെ ജീവിക്കുന്ന ഗുരുപവനപുരിയിൽ, ഇടത്തരികത്ത്കാവ് ഭഗവതിക്ക് ദേവസ്വം വകയായി വീണ്ടും ഒരു താലപ്പൊലി സുദിനം. കാലം മാറി,...