the digital signature of the temple city

HomeGOL NEWSTOP NEWS

TOP NEWS

ആർട്ടിസ്റ്റ്  നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി സരസ്വതി കൃഷ്ണൻകുട്ടി 

ഗുരുവായുരപ്പൻ്റെ ഭക്തനും ഗുരുവായൂരപ്പനെപ്പറ്റിയുള്ള ഏറ്റവുമധികം പാട്ടുകൾ എഴുതിയഭക്ത കവിയും സാഹിത്യകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ്  നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി എഴുതിയതാണിത്. " നമ്മുടെ ഗുരുവായൂരപ്പൻ ഉള്ളിൽ നിറഞ്ഞു നിന്നാലേ ഉണ്ണിക്കണ്ണനെ...

അർജുനെ കാത്ത് നാട്; ഇന്ന് ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം...

കേരളത്തിൽ വീണ്ടും നിപ?; മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ...

മലയാളി യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; സർവീസ് നാളെ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. ബിഹാറിലെ ബറൗണിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 06091 കൊച്ചുവേളി - ബറൗണി സ്പെഷ്യൽ ട്രെയിൻ...

മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു

സംസ്ഥാനത്ത് മഴക്കാലം എത്തിയതിന് പിന്നാലെ പകർച്ചവ്യാധികൾ ഭീഷണി സൃഷ്ടിക്കുകയാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽതന്നെ എലിപ്പനിയും മലേറിയയും എച്ച്1 എൻ1 ബാധിതരുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത്...

ഡല്‍ഹിയിലേക്ക് ഏറ്റവും വേഗതയേറിയ ട്രെയിന്‍ ;കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പ്

ദൂരയാത്രയ്ക്ക് പൈസ കുറച്ച് അധികം നല്‍കിയാലും പെട്ടെന്ന് എത്തുന്ന ട്രെയിന്‍ ഏതാണ് എന്നതാണ് ആളുകള്‍ ആ്യം നോക്കുന്നത്. ഡല്‍ഹി യാത്രകള്‍ക്ക് പൊതുവേ ഏറ്റവും ചെലവേറിയ ട്രെയിന്‍ ആയി അറിയപ്പെടുന്നത് രാജധാനി എക്‌സ്പ്രസ് ആണ്....

കനത്ത മഴ ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ( ജൂലൈ 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്....

ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ എസ് വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട് സ്വദേശി...

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനം ആചരിച്ചു.

ഗുരുവായൂർ: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും നൽകി ചരമ ദിനം ആചരിച്ചു. അനുസ്മരണ സദസ്സ്...

ഗുരുവായൂർ ക്ഷേത്രം ജൂലൈ മാസത്തിലെ ഭണ്ഡാര വരവ് 4.7 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 4,72,69,284 രൂപയും. 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 10കിലോ 340ഗ്രാം ആണ് വെള്ളി. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ 60-ാം വാർഷികാഘോഷ പരിപാടികൾ ഡൊ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൻ്റെ അറുപതാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ പി. എസ്...

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം തുറന്നു.

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം ഏറെ നാളായി അറ്റകുറ്റ പണികൾക്കായി പ്രവർത്തനരഹിതമല്ലായിരുന്നു.മ്യൂസിയത്തിന്റെ എല്ലാ നവീകരണ പ്രവർത്തികളും തീർന്ന് സന്ദർശകർക്കായി ഇപ്പോൾ തുറന്ന്...

അതിതീവ്രമഴയും വെള്ളക്കെട്ടും; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ കോളജുകൾക്ക് അവധി...

ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ്ങ് സ്റ്റേഷൻ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു...

ഗുരുവായൂർ ദേവസ്വം ലോക്കറ്റ് വിവാദം; ആരോപണം വ്യാജം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും അമ്പലപ്പാറ സ്വദേശി കരുവൊന്തിട്ടി പുത്തൻവീട്ടിൽ (പാമ്പിൻ തുള്ളൽ കലാകാരൻ) വാങ്ങിയ 2 ഗ്രാം ഭഗവാൻ്റെ മുദ്രയുള്ള സ്വർണ്ണ ലോക്കറ്റ് വ്യാജമാണെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മോഹൻദാസിൻ്റെ സാന്നിധ്യത്തിൽ...

ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി. എസ്. അശോക്, ഭാര്യ ട്ടി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി...

കാർഗിൽ യുദ്ധവിജയത്തിൽ മുഖ്യ പങ്കുവഹിച്ച ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യനെ ആദരിച്ചു.

ഗുരുവായൂർ: 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു ചാവക്കാടുള്ള ഭവനത്തിൽ എത്തി അദ്ദേഹത്തിന് പൈതൃകം ഗുരുവായൂർ ഉപഹാരം സമ്മാനിച്ചു. ലഫ്റ്റനൻ്റ് കെ അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ...

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾ; ആദ്യ അദ്ധ്യാത്മിക പ്രഭാഷണം മുല്ലക്കര രത്നാകരൻ നിർവ്വഹിക്കും.

ഗുരുവായൂർ: കർക്കിടകം ഒന്നാം ദിനമായ നാളെ രാവിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അദ്ധ്യാത്മിക രാമായണ പാരായണം ഉണ്ടാകും. ഡോ.വി.അച്യുതൻ കുട്ടി പാരായണം നിർവ്വഹിക്കും. തുടർന്ന് കർക്കിടകം 32 വരെ പരായണം ഉണ്ടാകും. രാമായണ...

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾക്ക് നാളെ തുടക്കം; ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ആത്മവിശുദ്ധിയുടെ ഭക്തി നിറവുമായി രാമായണ മാസം വരവായി.ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേവസ്വം മതഗ്രന്ഥശാല, ചുമർചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണയും രാമായണ മാസത്തെ വരവേൽക്കുന്നത്. രാമായണ മാസാരംഭ ദിനമായ നാളെ...

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവവും പത്നിയും ഗുരുവായൂർ ക്ഷേത്രാ ദർശനം നടത്തി.

ഗുരുവായൂർ: കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ 8:10ന് ഓടെ പത്നി നൗനാന്ത് കൻവർ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം...

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു.; യുവതിക്ക് പരിക്ക്

ഗുരുവായൂർ: തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ (27)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച...

ആമയിഴഞ്ചാൻ തോട് അപകടം; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു....

ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം...

തട്ടകം ഓണാഘോഷത്തിന് സംഘാടക സ്വാഗതസംഘ കമ്മിററി രൂപീകരിച്ചു.

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹാത്സവമായ ഓണത്തെ വരവേറ്റ് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തിൻ്റെ ഒരുമയും, കൂട്ടായ്മയും വിളിച്ചോതി തട്ടകം ഓണാഘോഷ കമ്മിററിയുടെ നേതൃത്വത്തിൽ സെപ്തംബർ 16, 17 തുടങ്ങി രണ്ടു്, ദിനങ്ങളിലായി...

പാലയൂർ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ്...