the digital signature of the temple city

HomeGOL NEWSKERALA NEWS

KERALA NEWS

അർജുനെ കാത്ത് നാട്; ഇന്ന് ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം...

കേരളത്തിൽ വീണ്ടും നിപ?; മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ...

മലയാളി യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; സർവീസ് നാളെ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. ബിഹാറിലെ ബറൗണിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 06091 കൊച്ചുവേളി - ബറൗണി സ്പെഷ്യൽ ട്രെയിൻ...

മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു

സംസ്ഥാനത്ത് മഴക്കാലം എത്തിയതിന് പിന്നാലെ പകർച്ചവ്യാധികൾ ഭീഷണി സൃഷ്ടിക്കുകയാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽതന്നെ എലിപ്പനിയും മലേറിയയും എച്ച്1 എൻ1 ബാധിതരുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത്...

ഡല്‍ഹിയിലേക്ക് ഏറ്റവും വേഗതയേറിയ ട്രെയിന്‍ ;കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പ്

ദൂരയാത്രയ്ക്ക് പൈസ കുറച്ച് അധികം നല്‍കിയാലും പെട്ടെന്ന് എത്തുന്ന ട്രെയിന്‍ ഏതാണ് എന്നതാണ് ആളുകള്‍ ആ്യം നോക്കുന്നത്. ഡല്‍ഹി യാത്രകള്‍ക്ക് പൊതുവേ ഏറ്റവും ചെലവേറിയ ട്രെയിന്‍ ആയി അറിയപ്പെടുന്നത് രാജധാനി എക്‌സ്പ്രസ് ആണ്....

കനത്ത മഴ ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ( ജൂലൈ 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്....

അതിതീവ്രമഴയും വെള്ളക്കെട്ടും; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ കോളജുകൾക്ക് അവധി...

ആമയിഴഞ്ചാൻ തോട് അപകടം; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു....

അതിതീവ്ര മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. ജില്ലകളിലെ...

ഗുരുവായൂരിൽ ക്യൂ കോംപ്ളക്സ് ആവശ്യം ശക്തം: മുഖ്യമന്ത്രിക്ക് എം.എൽ.എ മുഖേനെ നിവേദനം നൽകി സംഘടനകൾ

ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്കായി ക്യൂ കോംപ്ലക്സ‌് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുവായൂരിലെത്തുന്ന ഭക്ത ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിന്നു കൊണ്ട് വേണം ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാൻ. ഭക്തജന തിരക്കുള്ള ദിവസങ്ങളിൽ നിലവിലെ ക്യൂ നിൽക്കുന്നതിനുള്ള...

സംസ്ഥാനത്ത് 5 ദിവസം മഴയ്ക്കു സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം ∙ 5 ദിവസം മഴയ്ക്കു സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (07-07-2024) 63 ലക്ഷം രൂപയുടെ വരവ്; 5,97,448 രൂപയുടെ പാൽപ്പായസവും, 625 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 63,13,124 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 21,46,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,73,350 രൂപയും, 72 വിവാഹങ്ങളും, 625 കുരുന്നുകൾക്ക്...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂരിൻ്റെ  20 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് തുടക്കമായി

ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ  ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന്  (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ...

ഗുരുവായൂരിൽ തൃശൂർ ജില്ലാ പിറവി ദിനാഘോഷവും, സമാദരണവും, സംത്സഗവും

ഗുരുവായൂർ: തൃശൂർ ജില്ലാ പിറവിയെടുത്ത് 75ൻ്റെ നിറവിലെത്തിയതിൻ്റെ അഭിമാന ദിനത്തെ വരവേറ്റു കൊണ്ടു് സാംസ്കാരിക തലസ്ഥാന സ്ഥിരാ കേന്ദ്രമായ ജില്ലയിലെ ഐതിഹാസിക ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനും, സ്മരണീയ ഇന്നലകൾക്കും ഇടം ഒരുക്കിയ, ആചാര -...

170-മത് ശ്രീനാരായണ ഗുരുദേവ ജയന്തിക്ക് ഗുരുവായൂരിൽ വിപുലമായ പരിപാടികൾ

ഗുരുവായൂർ: എസ്. എൻ. ഡി. പി. യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹികളുടേയും യൂണിയൻ ഭാരവാഹികളുടേയും, വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളുടേയും സംയുക്ത യോഗം ചേർന്നു.  യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷതവഹിച്ചു....

ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: മനസ്സിൻ്റെ സദ് ഭാവനകളെ ഉണർത്തി മാനവനാക്കുക എന്ന ദൗത്യമാണ് വായന നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി. പുതുമയുള്ള ആശയങ്ങളുടെ ഉറവിടങ്ങളാണ് മതഗ്രന്ഥങ്ങളെന്ന് നവ മാധ്യമ എഴുത്തുകാരൻ രാം മോഹൻ...

പൈതൃകം ഗുരുവായൂരിൻ്റെ യോഗ വാരത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ യോഗദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ വാരത്തിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ യോഗ തെറാപ്പി പരിശീലനം ജൂൺ 18 രാവിലെ 7.30 ന് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം...

ആര്യലോക് ആശ്രമത്തിലെ *ഗോലോക്” ലേക്ക് വില്ല്വാദ്രി പശുക്കളും.

കുന്ദംകുളം: അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിന്റെ നാടൻ പശു പരിപാലന കേന്ദ്രമായ *ഗോലോക് ലേക്ക് തിരുവില്ല്വാമല പാമ്പാടി ഐവർ മഠം സാരഥിയും വില്ല്വാദ്രി പശു സംരക്ഷകനുമായ രമേശ് കോരപ്പത്ത്  ഒരു ജോഡി വില്ല്വാദ്രി...

പാലക്കാട് എം പി, വി കെ ശ്രീകണ്ഠൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. 

ഗുരുവായൂർ: പാലക്കാട് എംപി ശ്രീകണ്ഠൻ ശനിയാഴ്ച വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകിട്ട് അത്താഴപൂജയ്ക്ക് ശേഷമാണ് ദർശനം നടത്തിയത്. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്  കെ പി ഉദയൻ അനുഗമിച്ചു. പാർട്ടിലെ ഭിന്നത...

തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട്, ആനായ്ക്കല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ നാല് സെക്കന്റ്...

കുവൈറ്റ് തീപിടിത്തം ;മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു, ബിനോയ് തോമസിൻ്റെ സംസ്കാരം പൂർത്തിയായി

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിച്ചു. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ബിനോയ്...

കുവൈറ്റ് ദുരന്തം; വിമാനത്താവളത്തിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി...

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 45 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി...

കേരളം ജാഗ്രത ;കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി...