the digital signature of the temple city

Home Blog Page 90

മുല്ലത്തറ റസിഡന്‍സ് അസോസിയേഷൻ “ആദരം 2025” സംഘടിപ്പിച്ചു

ഗുരുവായൂർ: മുല്ലത്തറ റസിഡൻസ് അസോസിയേഷൻ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി, പ്ലസ് ടു , മറ്റ് പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ആദരം 2025 സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, അഡ്വ എ വേലായുധൻ, അസോസിയേഷൻ ഭാരവാഹികളായ ആർ രവികുമാർ, കെ.കെ ഗോവിന്ദദാസ്, ശശി പട്ടത്താക്കിൽ, കെ. വൽസലൻ, ശ്രുതി വിനോദ് , ബബിത ശ്രീനിവാസൻ, വിജയികൾക്ക് വേണ്ടി ഭാഗ്യ ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് സ്വീകരണവും

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിഭാരവാഹികളുടെ സ്ഥാനാരോഹണവും വാർഡ് പ്രസിഡൻ്റുമാർക്കുള്ള സ്ഥീകരണവും മുൻ എംഎൽഎ പി എ മാധവൻ ഉദ്ഘാടനം ചെയ്തു.നേരത്തെ മഹാത്മാഗാന്ധി പ്രതിമയിൽ(ഗാന്ധിസ്മൃതി മണ്ഡപത്തിൽ) ഒത്ത് ചേർന്ന് പുഷ്പാർച്ചന അർപ്പിച്ച് നഗരസഭ ലൈബ്രറി ഹാളിൽ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുതിയ മണ്ഡലം ഭാരവാഹികളെയും, വാർഡ് പ്രസിഡണ്ടുമാരെയും പി.എ. മാധവൻഉപഹാരം നൽകിയും, ഒ.കെ.ആർ മണികണ്ഠൻ മധുരം നൽകിയും സ്ഥീകരിച്ചു.

1002730005

മുൻ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ചരമവാർഷികദിനം കൂടിയായതിനാൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിയ്ക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ഗുരുവായൂർ മണ്ഡലം ഇൻ ചാർജ്ജ്.കെ. നവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ, മറ്റു് നേതാക്കളായ, ആർ. രവികുമാർ, കെ.പി.എ.റഷീദ്, ബാലൻ വാറണാട്ട്, സി.എസ് സൂരജ്, നിഖിൽജി കൃഷ്ണൻ, പ്രതീഷ് ഒടാട്ട്,കെ.കെ. രജ്ജിത്ത്, പ്രിയാ രാജേന്ദ്രൻ, ശശി വല്ലാശ്ശേരി, ഏ .കെ .ഷൈമിൽ എന്നിവർ പ്രസംഗിച്ചു . നേതാക്കളായ ശശി വാറണാട്ട്, പി. ഐ. ലാസർ , സ്റ്റീഫൻജോസ്, ടി.കെ. ഗോപാലകൃഷ്ണൻ, ബിജു അകമ്പടി , റെയ്മണ്ട് , വി. എസ്. നവനീത്, ഹരി എം വാര്യർ, മോഹൻദാസ് ചേലനാട്ട്, സുഷബാബു, എം.വി. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി

എൻ.എസ്.എസ്. ഗുരുവായൂർ മേഖല സമ്മേളനം സെക്രട്ടറി ഹരികുമാർ കോയിയ്ക്കൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ ഗുരുവായൂർ മേഖല സമ്മേളനം എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ അദ്ധ്യക്ഷനായി.

1002729808

കൊടുങ്ങല്ലൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് സി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. പ്രസാദ്, പി.കെ. രാജേഷ് ബാബു, അഡ്വ. സി.രാജഗോപാൽ, പി.വി.സുധാകരൻ, ബിന്ദു നാരായണൻ, ഡോ.വി അച്യുതൻ കുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായിൽ, വി.എം. ശ്രീദേവി, രേണുക ശങ്കർ, കെ.രാധാമണി തുടങ്ങിയവർ സംസാരിച്ചു.

1002729812

വീട്ടിക്കിഴി മാധ്യമ പുരസ്കാരം റാഫി വലിയകത്തിന് സമ്മാനിച്ചു

ഗുരുവായൂർ :ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം മുൻ എം എൽ എ.ടി വി ചന്ദ്ര മോഹൻ ഉത്ഘാടനം ചെയ്തു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ആർ രവി കുമാർ അധ്യക്ഷത വഹിച്ചു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരം റാഫി വലിയ കത്തിനും പൊതു പ്രവർത്തകനുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്‌കാരം വി അച്ചുത കുറുപ്പിനും, മികച്ച സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്ക്കാരം എം. കെ അപ്പുവിനും സമ്മാനിച്ചു.
ഗുരുവായൂർ നഗര മേഖലയിൽ 2025 വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ ചികിൽസാ സഹായം വിതരണം ചെയ്തു.

ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, ഗുരുവായൂർ അർബൻ ബാങ്ക് ചെയർമൻ എ.ടി സ്റ്റീഫൻ, പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ. കെ ആർ മണികണ്ഠൻ,
നഗരസഭ കൗൺസിലർ കെ. പി എ റഷീദ്, ആർ ജെ. ഡി ജില്ലാ സെക്രട്ടറി പി ഐ സൈമൺ,പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ , ട്രസ്റ്റ് ഭാരവാഹികളായ ശശി വാറനാട്, പി വി ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ 21ാം ചരമ വാർഷികം ജൂൺ 27ന്

ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ 2025 ജൂൺ 27 വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിക്കും.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് ചന്ദ്രിക ദിനപത്രം ചാവക്കാട് ലേഖകനായ റാഫി വലിയകത്താണ്.
1996 മുതൽ ചാവക്കാട്
ചന്ദ്രിക പത്രത്തിന്റെ റിപ്പോർട്ടർ ആയി പ്രവർത്തിക്കുന്ന റാഫി ചാവക്കാട്, തൃശൂർ ബ്യൂറോയിലും പ്രവർത്തിച്ചു.
ചാവക്കാട് പ്രസ് ഫോറം പ്രസിഡണ്ട് എന്ന നിലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്നു
ഇന്ത്യക്ക് പുറത്ത് നിന്നും ആദ്യമായി ഇറങ്ങിയ മലയാള പത്രമായ
മലയാളം ന്യൂസ് (സൗദ്യ അറേബ്യ)
സ്പെഷൽ റിപോർട്ടറായും
ചന്ദ്രിക റിപോർട്ടിങ്ങിനൊപ്പം പ്രവർത്തിച്ചു വന്നു
10 വർഷo കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പറും സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാനായിട്ടുണ്ട്
ഒരുമനയൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ച റാഫി
നിലവിൽ ഡയറക്ടറാണ്.

മികച്ച പൊതു പ്രവർത്തകന്നുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്കാരത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി നായർ സമാജം ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ശ്രീ വി അച്ചുത കുറുപ്പ് അർഹനായിരിക്കുന്നു.
ഐക്കര പുത്തൻ വീട്ടിൽ വാസുദേവ കുറുപ്പ്-ശങ്കരിയമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1975 മുതൽ ഗുരുവായൂരിൽ സ്ഥിരതാമസം. എൻ എസ് എസ് കരയോഗത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് സജീവമായി. 1993 ൽ നായർ സമാജം സംഘടനക്ക് രൂപം നൽകി. പൊതുജനപങ്കാളിത്തത്തോടെ അഷ്ടമി രോഹിണി ആഘോഷം ജനകീയമാക്കുന്നതിന് നേതൃത്വം നൽകി. 1997 ൽ നായർ സമാജത്തിന് ആംബുലൻസ് വാങ്ങി സമൂഹത്തിന് ഉപയുക്തമാക്കി. എക്സ്പ്രസ്സിലൂടെ മാധ്യമരംഗത്ത് എത്തി. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്, എ.യു പി സ്കൂൾ പി.ടി എ പ്രസിഡണ്ട്, ലൈഫ് കെയർ മൂവ്മെൻ്റ് സൊസൈറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. “സ്നേഹ സ്പർശം” എന്ന പേരിൽ വയോധികരുടെ കൂട്ടായ്മ രൂപീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ” കുറൂരമ്മ” ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. നല്ല പൊതു പ്രവർത്തകനുള്ള IMA അവാർഡിന് അർഹനായിട്ടുണ്ട്.

ട്രസ്റ്റ് അംഗവും സഹകാരിയുമായിരുന്ന എ.പി മുഹമ്മദുണ്ണിയുടെ സ്മാരകമായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായ എം.കെ അപ്പു ആണ്.
കഴിഞ്ഞ മുപ്പത് വർഷമായി സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു 1996 മുതൽ മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ. 2008 ലും2014ലും പ്രസിഡന്റ് ആയി തെരെത്തെടുക്കപ്പെട്ടു. നിലവിൽ ഡയറക്ടറാണ്. 1979 ലും 1986ലും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
KSUവിന്റെ ഓണത്തിന് ഒരു പറ നെല്ല് പദ്ധതി മുതൽ പ്രവത്തകൻ. 1976 മുതൽ പൊതു പ്രവർത്തനം. നാടക നടൻ നാടക സംവിധാനം (അമേച്ചർ). ഗുരുവായൂർ ദേവസ്വം ഇലക്ടിക്കൽ സെക്ഷൻ ജീവനക്കാരനായിരുന്ന അപ്പു ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, 25 വർഷം ദളിത് കോൺഗ്രസ്സിൻ്റെ കുന്ദംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, 10 വർഷം പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് ആയി പ്രവർത്തിച്ചു.ഇപ്പോൾ കോൺഗ്രസ്സ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ്,ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ജി വകാരുണ്യ സംഘടനയായ എം ഫാസ്ന്റെ എക്സിക്യൂട്ടീവുമെമ്പർ എന്ന നിലയിൽ പ്രവർത്തിക്കുന്നു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിൽ 2025 വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.

മുൻ നിയമസഭാ സ്പീക്കർ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതുമാണ്.
മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ ടി വി ചന്ദ്രമോഹൻ Ex MLA മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ചികിൽസാ സഹായം വിതരണം ചെയ്യും.

നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ,
ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.

‘മരുമോനിസത്തിന്റെ വേരറുക്കും; യുഡിഎഫിലെടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍

യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അന്‍വറിന്റെ വെല്ലുവിളി. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍ മരുമോനിസത്തിന്റെ വേരറുക്കാന്‍, 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ – അദ്ദേഹം പറഞ്ഞു. വിഡി സതീശനുമായി വ്യക്തിപരമായ വിരോധമില്ലെന്ന് അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് വന്ന ഒരു വീഴ്ച തന്നെ അപമാനപ്പെടുത്തുന്നതിന് സമാനമായിരുന്നുവെന്നും ആ വിഷയം തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ ജയിക്കേണ്ടത് ആന്റി പിണറായിസമാണ്. പിണറായിയുടെ കുടുംബാധിപത്യമാണ്, മരുമോനിസമാണ് ഇവിടെ ശരിയല്ലാത്തത്. ആറ് വരിപ്പാത 12 വരിയാക്കാന്‍ മരുമോന്‍ നടത്തിയ ഗിമിക്ക് നമ്മള്‍ കണ്ടതാണ്. എത്ര കോടികളാണ് അടിച്ചുമാറ്റിയത്. ഇവിടുത്തെ വിഷയം എസ്എഫ്‌ഐഒയാണ്. ഒരു പണിയുമെടുക്കാതെ ശമ്പളവും കമ്മീഷനും പറ്റുന്ന മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണ് ഇവിടെ പ്രശ്‌നം –അദ്ദേഹം പറഞ്ഞു.

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്.

എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു.

സിപിഐഎം സെക്രട്ടറിയേറ്റം അം​ഗത്തെ കളത്തിലിറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിർത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാൻ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് നിലമ്പൂരിലേത്.

തലക്കു മുകളിലെ അപകടമായി ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ്..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിനടുത്തെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗഹ സ്മാരകത്തോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റാണ് വാഹനം ഇടിച്ചതിനെ തുടർന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ വാഹനമിടിച്ചത്. ഇതോടെ ഹൈമാസ്റ്റ് ലൈറ്റ് ചെരിയുകയായിരുന്നു. വിവരമറിഞ്ഞ ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ വി.കെ സുജിത്ത് എന്നിവർ സ്ഥലത്തെത്തി.

അന്താരാഷ്ട്ര യോഗ ദിനാചാരണം ; വിദ്യാർത്ഥികൾക്ക് യോഗ പ്രദർശനത്തിന് സൗകര്യമൊരുക്കി പൈതൃകം ഗുരുവായൂർ

പൈതൃകം ഗുരുവായൂർ, പഴുവിൽ ഗോകുലം പബ്ലിക്ക് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ജൂൺ 21 ശനിയാഴ്ച്ച സമു ചിതമായി ആചരിക്കുന്നു. കാലത്ത് 9 മണിക്ക് രുഗ്മിണി റീജൻസിയിൽ ആരംഭിക്കുന്ന ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്യും.തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും, യോഗാചാര്യനുമായ ഡോ. പി. ഏ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

1002683497

നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ട് യോഗാ പ്രദർശനവും ഒരുക്കുന്നുണ്ട്. യോഗപ്രദർശനത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടേണ്ടതാണ്

കൺവീനർമാർ
ശ്രീ. ജയൻ കെ. മേനോൻ (9496215342)
ശ്രീ. രാജേഷ് ഓ. വി.( 9961610486).