the digital signature of the temple city

Home Blog Page 89

ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളില്‍ ജലപീരങ്കി പ്രയോഗിച്ചു.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധവും സംഘര്‍ഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ക്യാബിനുള്ളില്‍ പ്രതിഷേധിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.തൃശ്ശൂരില്‍ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രി രാജി വെക്കണാവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് ജൂലായ് 7ന് ഗുരുവായൂർ ക്ഷേത്രത്തിൽ; 2 മണിക്കൂർ ദർശന നിയന്ത്രണം.

ഗുരുവായൂർ: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ 8 മുതൽ 10 മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും.

ക്ഷേത്രം  ഇന്നർ റിങ്ങ് റോഡുകളിൽ  അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ  രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന്  ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ അഭ്യർത്ഥിച്ചു.

‘ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി, കേരളത്തിൽ സർക്കാർ ഇല്ലായ്മ’; വി ഡി സതീശൻ

കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നും പഞ്ഞികളുമില്ല. സർക്കാർ ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോകണമെങ്കിൽ തുന്നികെട്ടാനുള്ള സൂചിയും നൂലും വരെ രോഗികൾ വാങ്ങിച്ചുകൊണ്ടുപോകണം. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും പരിതാപകരമായ അവസ്ഥയാണിത്. അത് തതന്നെയാണ് ആവർത്തിക്കുന്നത് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ ഇപ്പോഴും റിപ്പോർട്ട് തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. എന്നാൽ ഇതിനെകുറിച്ച് പഠിക്കാനോ ഒന്നിനും സർക്കാർ തയ്യാറാകുന്നില്ല. പി ആർ ഏജൻസി പറയുന്നത് ഏറ്റുപറയുക മാത്രമാണിവിടെ മന്ത്രി ചെയ്യുന്നത്. പാവപ്പെട്ട കുട്ടികൾക്കും പ്രായമായവർക്കും തീയതി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തവരാണിവർ.കേരളത്തിൽ ഒരു സർക്കാർ ഇല്ലായ്മയാണ് ഇവിടെയും കാണുന്നത്. ആവശ്യം ഉള്ളപ്പോൾ മിണ്ടാതെ ഇരിക്കുക എന്ന കൗശലമാണ് മുഖമന്ത്രിയുടേത്. ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ ഫോണിൽ വിളിക്കാനോ സർക്കാർ തയ്യാറായില്ല. മകൾ നവമിയുടെ ചികിത്സസർക്കാർ ഏറ്റെടുക്കണം. ഒരാൾക്ക് സർക്കാർ ജോലി നൽകണം.
കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം. കോൺഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.


ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരമാണ് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധം നടക്കുക. ജൂലൈ 8ന് എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാര്‍ച്ച്. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി.ജെ.പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം ;പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരമാണ് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധം നടക്കുക. ജൂലൈ 8ന് എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാര്‍ച്ച്. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി.ജെ.പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

സി പി എം ഇരട്ടതാപ്പ് അവസാനിപ്പിക്കുക; നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനമായും , പ്രാദേശികരുടെ ക്ഷേത്ര ദർശനമായും സി പി എം നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചിറിയുക തന്നെ ചെയ്യും, സി പി എം നിയന്ത്രിക്കുന്ന ദേവസ്വം ഭരണസമിതിയെ കൊണ്ട് ജനദ്രോഹ നടപടികൾ എല്ലാം ചെയ്യിച്ചിട്ട് ഗുരുവായൂരിലെ ജനങ്ങളെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന സി പി എം ന്റെ കള്ളക്കളികൾ അവസാനിപ്പിക്കുക.
ദേവസ്വത്തിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന താത്ക്കാലികക്കാരുടെ കുടുംബങ്ങളെ തെരുവിലിറക്കിവിടുന്ന സമീപനം സ്വീകരിക്കുകയും, അവരുടെ കുടുംബങ്ങളുടെ ആശങ്കയകറ്റുന്നതിനോ, കണ്ണീരൊപ്പുന്നതിനോ ചെറുവിരൽ അനക്കാത്ത , പ്രാദേശിക നിവാസികളുടെ ക്ഷേത്ര ദർശന വിഷയത്തിൽ നാടു മുഴുവൻ ആവശ്യപ്പെടുമ്പോഴും നോക്കുകുത്തിയായി ഇരുന്നിട്ട് ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്ന സി പി എം ന്റെ ഇരട്ടതാപ്പ് ജനം തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കണം.
ക്ഷേത്ര ദർശന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാതെ ഭരണസമിതി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്.

1002744758

മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു.

മെഡിക്കല്‍ കോളജിന്റെ 14-ാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇരുവരുടേയും പരുക്കുകള്‍ സാരമല്ല. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഭരണഘടന മൂല്യങ്ങൾ സംരക്ഷിയ്ക്കണെമെന്നാവശ്യപ്പെട്ട് പ്രതിജ്ഞയുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഗുരുവായൂർ: ലോക രാഷ്ട്രങ്ങൾ മാർഗ്ഗമായി, മാതൃകയായി അംഗീകരിയ്ക്കുന്ന, ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിർത്തി പോരുന്ന ഭരണഘടനയിൽ തെളിഞ്ഞ് നിൽക്കുന്ന, നിറഞ്ഞ് നിൽക്കുന്ന, ശ്രേഷ്ഠത നൽക്കുന്ന, അഖണ്ഡത കാത്ത് സൂക്ഷിയ്ക്കുന്ന മതേതരത്വവും, സോഷിലസവും, ജനാധിപത്യവും ഒഴിവാക്കിതിരസ്ക്കരിക്കണമെന്നാവശ്യപ്പെടുന്ന വർഗീയ വാദികൾക്കെതിരായും , അവർക്ക്ചെണ്ടയായി മാറുന്ന അധികാരികൾക്കുമെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ കോപ്പികൾ മുറുക്കെ പിടിച്ച് കൈകൾ മുഷ്ടി ചുരുട്ടി നീട്ടി പിടിച്ച് കൂട്ട പ്രതിജ്ഞയെടുത്തു.

1002743960

ഗാന്ധിജിയും, നെഹ്റുവും, അംബേദ്ക്കറും ജനനന്മയ്ക്കായ്, നല്ലെ നാളെക്കായ് വിഭാവനം ചെയ്ത ഭരണഘടന ഉ ൽഘോഷിക്കുന്ന മതേതരത്വവും, സോഷിലസവും നില നിർത്തുവാനും , കാത്ത് സൂക്ഷിയ്ക്കുവാനും ഓരോ ഭാരതീയനും പ്രതിജ്ഞാബധമെന്നും, എല്ലാ ജനാധിപത്യവാദികളും അതിൽ പങ്കാളികളാക്കുമെന്നും പ്രഖ്യാപിച്ചാണ് പ്രതിജ്ഞയെടുത്തത്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിജ്ഞാ സദസ്സ്പൊതുപ്രവർത്തകനും ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. നേതാക്കളായ പി.ജി.സുരേഷ് ,ഏ കെ . ഷൈമിൽ , എം.എം. പ്രകാശൻ , ശശി വല്ലാശ്ശേരി, ഒ.പി ജോൺസൺ, വി.എ. സുബൈർ, ശശികുമാർ പട്ടത്താക്കിൽ, എ.എം. ജവഹർ ,രാജു പെരുവഴിക്കാട്ട്, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. സിന്റോ തോമാസ് .സി. സലീൽ കുമാർ , പി.കെ.പ്രകാശൻ , സി. അനിൽകുമാർ , പി.കെ.മുഹമ്മദുണ്ണി , പ്രേംകുമാർ മണ്ണുങ്ങൽ ,ജയൻ മനയത്ത്, സി.ശിവശങ്കരൻ , പിന്റോ നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. പുതിയ മണ്ഡലം ഭാരവാഹികളുടെ ആദ്യ യോഗമാണിത്

ഡോക്ടേഴ്സ് ദിനാചരണത്തിൽ സ്നേഹ വന്ദനവുമായി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം..

ആതുര ശിശ്രൂക്ഷ രംഗത്ത് നിസ്ഥാർത്ഥ സേവനപാതയിലൂടെ കർമ്മരംഗത്ത് നിറശ്രേഷ്ഠ പ്രയാണം തുടരുന്ന ഡോക്ടർമാർക്ക് ദിനാചരണ സത്ത ഉൾകൊണ്ട് സ്നേഹാദര സമർപ്പണവുമായി പേനയും, പൊന്നാടയും ,പൂവും സമ്മാനിച്ച് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേആചരിച്ചു. ഗുരുവായൂരിന്റെ വൈദ്യരംഗത്തെ ജനകീയ മഹത്വകർമ്മനിയോഗങ്ങളായ ഡോ: ആർ.വി.ദാമോദരൻ, ഡോ:യൂ സി.ജി. നമ്പൂതിരിപ്പാട്, ഡോ.മഹേശ്വരൻ ഭട്ടതിരിപ്പാട്, ഡോ:അനൂപ് പാലിയത്ത്, ഡോ:കൃഷ്ണ മുരളിധരൻ എന്നിവരെയാണ് അവരുടെ സേവന കേന്ദ്രങ്ങളിലെത്തി ഉപഹാരം നൽകി സ്നേഹ വന്ദനം സമർപ്പിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ സമാരംഭം കുറിച്ച സദസ്സിൽ ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, പി.മുരളീധര കൈമൾ , നന്ദകുമാർ നീലാംബരി,രാജീവ് മോഹനൻ,ആന്റോ നീലംങ്കാവിൽ ,മേഴ്സി ജോയ്, എന്നിവർ സംസാരിച്ചു.

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ടാങ്കർ ലോറി

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ ശ്രീ.പി.ഡി.സുധീശനിൽ നിന്നും വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.

1002739932

വഴിപാടു കാരനായ ശ്രീ.പി.ഡി.സുധീശനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും സമ്മാനിച്ചു..ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ കെ.എസ്.മായാദേവി, ദേവസ്വം മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, അസി.എക്സ്.എൻജിനീയർ വി.ബി.സാബു, അസി.എൻജിനിയർ ഇ.നാരായണനുണ്ണി, ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ, ടി.കെ.ഗോപാലകൃഷ്ണൻ, എം.വി.ഐ. മഞ്ജു. ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.