the digital signature of the temple city

Home Blog Page 85

പിതൃസ്മൃതി ദിനാചരണവും, പുരസ്ക്കാര വിതരണവും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: കർക്കിടക വാവ്ബലിതർപ്പണ ദിന പ്രാധാന്യവുമായി കുടുംബങ്ങളിൽ നിന്ന് വിട്ട്പോയവരെ സ്മരിക്കുവാനും, ഓർമ്മകൾ പങ്ക്‌ വെക്കുവാനുമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന” പിതൃസ്മൃതി ദിനാചരണ സദസ്സ് ” കറുത്തവാവ് ദിനം കൂടിയായ ജൂലായ് 24 ന് വ്യാഴാഴ്ച്ച വൈക്കീട്ട് 4 മണിക്ക് രുഗ്മണി റീജൻസിയിൽ വെച്ച് സമുച്ചിതമായി നടത്തപ്പെടുന്നു. 

സദസ്സിൽ ആദ്ധ്യാത്മിക സൽസംഗ, സൽകർമ്മ പ്രവർത്തനങ്ങളുമായി ചേർന്ന് കർമ്മനിരതമായി മുന്നോട്ട് പോകുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് നൽകി പോരുന്ന തെക്കു മുറി മാധവൻ നായർ സ്മരണാർത്ഥം നൽക്കപ്പെടുന്ന” പിതൃസ്മൃതി പുരസ്ക്കാരം. ” ജോതിഷരത്നവും . പണ്ഡിതശ്രേഷ്ഠനുമായ കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാടിനും, കണ്ടിയൂർസുശീലാമ്മ സ്മരണാർത്ഥം നൽക്കപ്പെടുന്ന “മാതൃസ്മൃതി പുരസ്ക്കാരം ” എഴുത്ത്കാരി സരസ്വതി കൃഷ്ണൻ കുട്ടിയ്ക്കുംനൽകി സമാദരിയ്ക്കുന്നതാണ്. ഗുരുവായൂർ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രേഷ്ഠപുരസ്ക്കാരങ്ങൾജേതാക്കൾക്ക് സമ്മാനിയ്ക്കുന്നതാണ്.പിതൃസ്മൃതി സമ്മേളനസദസ്സിന്റെ ഉൽഘാടന കർമ്മംഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിക്കുന്നതുമാണ് .

കൂട്ടായ്മ കുടുംബാംഗങ്ങളിൽ നിന്ന് വിടപറഞ്ഞവരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോമെന്റ് വിദ്യാർത്ഥി സ്കോളർഷിപ്പ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ പത്ത് വിദ്യാർത്ഥികൾക്ക്  വിതരണവും ചെയ്യുന്നതാണ്.അരനൂറ്റാണ്ടിലേറെകാലമായി പിതൃതർപ്പണ ബലികർമ്മവുമായി ഇന്നും ആയിരങ്ങൾക്ക് മോക്ഷ പ്രാപ്തി നൽക്കുന്ന ആചാര്യൻ രാമകൃഷ്ണൻ ഇളയതിനെ ചടങ്ങിൽ ഗുരു ദക്ഷിണയും, വസ്ത്രവും നൽകി വേളയിൽ സ്നേഹ വന്ദനം സമർപ്പിക്കുന്നതുമാണ്. കൂട്ടായ്മ സ്ഥാപക സാരഥികളിൽ പ്രഥമ നിരയിലുള്ളവരും മാധ്യമ .ആദ്ധ്യാത്മിക സാമൂഹ്യ നിറവ്യക്തി ത്വങ്ങളുമായ എ വേണുഗോപാൽ, ജനു ഗുരുവായൂർ എന്നിവർക്ക് സ്‌മരണാജ്ഞലിയും ദിനാചരണ പ്രധാന പ്രത്യേകമായി അർപ്പിക്കുന്നു. വിട പറഞ്ഞ കൂട്ടായ്മ കുടുംബങ്ങളിലുള്ള അനേകം പേരുടെ ഛായാചിത്രങ്ങൾ നിരയായി വേദിയിൽ അണിനിരത്തിഅതാത് കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെയാണ് പിതൃസ്മൃതി ചടങ്ങിന് ആരംഭം കുറിയ്ക്കുന്നത്. മറ്റ് വിശിഷ്ട വ്യക്തി ത്വങ്ങളും വേളയിൽ സംബന്ധിയ്ക്കുന്നതാണ് 

പത്രസമ്മേളനത്തിൽ കെ.ടി. ശിവരാമൻ നായർ , അനിൽ കല്ലാറ്റ്, രവി ചങ്കത്ത് . ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ , ജയറാം ആലക്കൽ, ശശി കേനാടത്ത് , മുരളി അകമ്പടി , രവി വട്ടരങ്ങത്ത്, ഹരിദാസ് മാമ്പുഴ എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സർട്ടിഫിക്കറ്റ് പരിശോധന മാറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപിഎസ് റ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് (ജൂലായ് 22) നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധന മാറ്റി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ സർട്ടിഫിക്കറ്റ് പരിശോധന  തീയതി പിന്നീടറിയിക്കും.

വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും; സംസ്കാരം ബുധനാഴ്ച

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും.

ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി ഭവനിൽ പതാക താഴ്ത്തി കെട്ടും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.

1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര സന്നിധിയിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങളായി

ഗുരുവായൂർ: വാവുബലി തർപ്പണത്തിന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര കുള പരിസരത്ത് വിഖ്യാതമായ കർക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച്ച നടത്തപ്പെടുന്നവാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങളായി. 

അന്നേ ദിനത്തിൽ പുലർച്ചെ 4.30 ന് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവക്ഷേത്ര കുള പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ തർപ്പണ പന്തലിൽ ബലിതർപ്പണ ചടങ്ങിന് തുടക്കം കുറിക്കുന്നതാണ്. പ്രഭാതത്തിൽ വന്നെത്തുന്നവർക്കെല്ലാം വിട്ടു പോയ വർക്ക് മോക്ഷ പ്രാപ്തി നൽക്കുന്ന ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളുംക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. 

തിലഹോമം തുടങ്ങി അനുബന്ധ വഴിപാടുകൾ പെരുന്തട്ട ശിവക്ഷേത്രത്തിലും ശീട്ടാക്കാവുന്നതുമാണ്. അന്വേക്ഷണങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ – 9605560862

വി എസ് അച്യുതാനന്ദൻ വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജയം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.

1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.
1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ൽ അമ്പലപ്പുഴയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.

1970ൽ ജയം ആവ‍ർത്തിച്ചെങ്കിലും 77ൽ പരാജയമറിഞ്ഞു. 1991ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2016ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.
മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്… പാർലമെന്ററി രംഗത്ത് വി.എസ് തീർത്ത ചലനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടിക്കകത്ത് വലതുപക്ഷ വ്യതിയാനത്തിനെതിരെ പോരാടിയ വി.എസ്സിനെ നേതൃത്വം വേട്ടയാടിയപ്പോഴും ജനകീയ പിന്തുണയുടെ ബലത്തിലാണ് തിരിച്ചടിച്ചത്. പലപ്പോഴും മത്സരിക്കാൻ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങൾ ഇടപെട്ട് പാർട്ടിയുടെ നിലപാട് തിരുത്തി.

അവസാന ശ്വാസം വരെ തികഞ്ഞ കമ്യൂണിസ്റ്റ്. വി.എസ്സിന് മലയാളി നൽകിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകർന്നാണ് വി എസ് വിടവാങ്ങിയത്.

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക യോഗവും ആദരവ് 2025

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക പൊതുയോഗവും ആദരവ് 2025 രുഗ്മിണി റീജൻസിയിൽ വെച്ച് നടന്നു സമിതി പ്രസിഡന്റ് GK പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു 45 വർഷം ഗുരുവായൂരിൽ നാമസങ്കീർത്തനത്തിന് നേതൃത്യം നൽകിയ ജി.വി. രാമനാഥ അയ്യരെയും, Dr: കൃഷ്ണ എം മേനോൻ (MS ENT സംസ്ഥാന പരീക്ഷയിൽ 4th Rank), Dr: അജ്ഞന ടി.വി BDS , SSLC,+2 തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളേയും ആദരിച്ചു.

1002833454

പൊതുയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുന്ന ഉദ്യോഗർത്ഥികളിൽ 20% പ്രദേശവാസികൾക്ക് അനുവദിക്കണമെന്നും മാറി വരുന്ന സർക്കാരുകളുടെ നാമനിർദ്ദേശം ചെയ്തു വരുന്ന മാനേജിങ് കമ്മറ്റിയിലേയ്ക് പ്രാദേശികവാസികളിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.

സെക്രട്ടറി പി.എ.സജീവൻ, വർക്കിംഗ് പ്രസിഡന്റ് ബിന്ദു നാരായണൻ, ജോ സെക്രട്ടറിമാരായ കെ.മുരളിധരൻ, ട്രഷറർ മുരളീധര കൈമൾ, സദാനന്ദൻ താമരശേരി, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു,. നീല പെരുമാൾ, പി. ശശിധരൻ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, ബിന്ദു ദാസ്, Kഗോവിന്ദദാസ്, രാമചന്ദ്രൻ പി, ഒ. കെ. നാരായണൻ നായർ, ബാബു വീട്ടിലായിൽ, എന്നിവർ നേതൃത്വം നൽകി .

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 12ന് തിരുവനന്തപുരത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ പ്രഭാഷണം, വിശേഷാൽ കച്ചേരി എന്നിവയുണ്ടാകും. 

സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ  വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ശ്രീവരാഹം ശ്രീചെമ്പൈ മെമ്മോറിയൽ ഹാളിൽ  ചേർന്നു. സ്ഥലം എം എൽ എ ആൻറണി രാജുവിനെ മുഖ്യരക്ഷാധികാരിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രക്ഷാധികാരിയാകും.വാർഡ് കൗൺസിലർമാരായ ഹരികുമാർ ,മണക്കാട് സുരേഷ്, പാർവ്വതീപുരം പത്മനാഭ അയ്യർ, തിരുവനന്തപുരം വി സുരേന്ദ്രൻ എന്നിവർ രക്ഷാധികാരികളാകും. ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.വാഞ്ചീശ്വര അയ്യർ ആണ് സംഘാടക സമിതിയുടെ ചെയർമാൻ. ബിനുകുമാർ, ബിജുകുമാർ, അഡ്വ ജയലക്ഷ്മി, ടി എസ് മണി (വൈസ് ചെയർമാൻമാർ). പ്രൊഫ വൈക്കം വേണുഗോപാലാണ് കൺവീനർ. ഡോ ആശ നായർ, പ്രിയ സി നായർ, ഡോ ശ്യാമ ഡോ പി പത്മേഷ്, സുരേഷ്, നീലകണ്ഠൻ, എന്നിവർ ജോ. കൺവീനർമാരാകും.

ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം ശ മനോജ് ബി നായർ സ്വാഗതം പറഞ്ഞു. ശ്രീവരാഹം കോർപ്പറേഷൻ വാർഡ് കൗൺസിലർ ഹരികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ മണക്കാട് സുരേഷ് മുഖ്യാതിഥിയായി. ദേവസ്വം അഡ്മിനിസ്ടട്രറ്റർ ഒ ബി അരുൺകുമാർ ആശംസ നേർന്നു. പ്രൊഫ  വൈക്കം വേണുഗോപാൽ, വഞ്ചീശ്വര അയ്യർ, തിരുവനന്തപുരം വി സുരേന്ദ്രൻ, നെയ്യാറ്റിൻകര കൃഷ്ണൻ, നീലകണ്ഠൻ എനിവർ സംസാരിച്ചു. യോഗത്തിൽ പ്രസിദ്ധീകരണ വിഭാഗം അസി മാനേജർ കെ ജി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ഗുരുവായൂർ കസ്തുർബ ബാലിക സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ കാഞ്ചന ജി നായരുടെ പ്രഭാഷണം

ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിയ്ക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന്  എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചനാ ജി നായർ അഭിപ്രായപ്പെട്ടു.

ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കാഞ്ചന ജി നായർ. ശ്രദ്ധ, സ്നേഹം, ശുദ്ധി, അച്ചടക്കം, സമയനിഷ്ഠ, കഠിനാദ്ധ്വാനം എന്നിവയൊക്കെയാണ് ലക്ഷ്യബോധമുള്ള ഒരു വിദ്യാർത്ഥിയെ വിജയിയാക്കുന്നത്. ലക്ഷ്യത്തിലെത്താൻ പ്രേരകമാവുന്നതും അതുതന്നെയാണ്. സ്നേഹവും സന്തോഷവുമുള്ള ഒരു മനസ്സിനെ ഒരു ലഹരിയ്ക്കും കീഴ്പ്പെടുത്താനാവില്ല. ഭക്തിയും വായനയും നമ്മുടെ കാഴ്ചയേയും ചിന്തയേയും മനോഹരമാക്കുന്നു. ഈ മനോഹാരിതയാണ് നമ്മുടെ വ്യക്തിതത്വമെന്നും അവർ കൂട്ടിച്ചേർത്തു.

സദനത്തിലെ വിദ്യാർത്ഥികൾക്ക് തൃശൂർ ചിറയിൻകീഴ് ഡോ ജി ഗംഗാധരൻ നായർ സ്മാരക സമിതിയുടെ ഉപഹാരങ്ങളും സമ്മാനിച്ചു. ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി മുരളീധര കൈമൾ അധ്യക്ഷനായി. യോഗം ഗുരുവായൂർ നഗരസഭ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം മുൻ പ്രിൻസിപ്പലും ജി ഗംഗാധരൻ നായർ സ്മാരക സമിതി സെക്രട്ടറിയുമായ കെ യു കൃഷ്ണകുമാർ, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ആർ സ്നേഹം പ്രഭ, മേട്രന്‍ പി വി സതീ, എം ആർ രേവതി, കെ ആർ നിവേദ്യ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 15ന് വൈക്കത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി  മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും.  

സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ  വിജയകരമായ നടത്തിപ്പിനായി വൈക്കം എം എൽ എ സി കെ ആശ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷ് ഉൾപ്പെടെയുള ജനപ്രതിധികൾ രക്ഷാധികാരികളാകും. മുൻ എം എൽ എ കെ അജിത് ആണ് സ്വാഗത സംഘം ചെയർമാൻ. വൈസ് ചെയർമാൻമാരായി വൈക്കം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ നാരായണൻ നായർ, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ ചന്ദ്രശേഖരൻ നായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി എം ജി നായർ, എസ് എൻ ഡി പി യോഗം യൂണിയൻ കൗൺസിലർ സന്തോഷ്, ഗിരീഷ് വർമ്മ, ദേവാനന്ദ്, വൈക്കം വിജയലക്ഷ്മി എന്നിവരെയും കൺവീനറായി ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായരെയും തെരഞ്ഞെടുത്തു. ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ എസ് പി ശ്രീകുമാർ, അസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി എന്നിവരാണ് ജോ കൺവീനർമാർ.

സ്വാഗത സംഘം രൂപീകരണ യോഗം സി കെ ആശ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കുന്നതിന് എല്ലാവിധ സഹകരണവും എം എൽ എ വാഗ്ദാനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ, കെ പി വിശ്വനാഥൻ, വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയർമാൻ സുഭാഷ്, കൗൺസിലർമാരായ ഗിരിജാകുമാരി, രേണുക രതീഷ്, വിവിധ സംഘടന ഭാരവാഹികളായ പി ജി എം നായർ, നാരായൻ നായർ, ചന്ദ്രശേഖരൻ നായർ, വൈക്കം ഡി വൈ എസ് പി വിജയൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

തട്ടിപ്പ് നടത്തിയ ഓൺലൈൻ ചാനലുകൾക്കെതിരെ നിയമ നടപടി; ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ: ഭക്തരിൽ നിന്നു പണം തട്ടിയെടുക്കുന്ന സോഷ്യൽ മീഡിയ, വാട്‌സാപ് കൂട്ടായ്‌മകൾ എന്നിവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനും വഴിപാടുകൾ നടത്താനും സൗകര്യങ്ങൾ ചെയ്യാമെന്നു പറഞ്ഞ് ഭക്തരിൽ നിന്ന് പലരും പണം വാങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനോ വഴിപാടുകൾ നടത്താനോ ദേവസ്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതാകുന്നു. തട്ടിപ്പു നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിൽ. വഞ്ചിതരായ ഭക്തർ പരാതി നൽകണമെന്നും ദേവസ്വം ചെയർമാൻ നിർദേശിച്ചു. 

ഗുരുപവനപുരി ഓൺലൈൻ വാട്‌സാപ് കുട്ടായ്മ അലപ്പുഴ സ്വദേശിനി ഭക്തയിൽ നിന്ന് 2024 സെപ്റ്റംബർ 7ന് 9000 രൂപ തട്ടിയെടുത്തെന്ന പരാതി ദേവസ്വത്തിന് ലഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ കളഭച്ചാർത്ത് വഴിപാട് നടത്താനായിട്ടാണ് പണം നൽകിയത്. എന്നാൽ പ്രസാദമായി കളഭം ലഭിച്ചില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ദേവസ്വത്തിലും പൊലീസിലും തങ്ങൾക്ക് സ്വാധീനമുണ്ടെന്നു പറഞ്ഞ് വാട്സാപ്പ് കുട്ടായ്മയുടെ അഡ്മിൻ ഇവരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മുന്നറിയിപ്പ് നൽകുന്നത്. ഗുരുവായൂരിൽ വഴിപാട് നടത്താൻ സൗകര്യം  ഒരുക്കാമെന്ന് പറഞ്ഞ് ചില ബ്ലോഗർമാർ ഭക്തരിൽ നിന്നു പണം ഈടാക്കുന്നതായി പരാതിയുണ്ട്.