നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുറിയിൽ മാറ്റാരുമില്ലായിരുന്നു. ഹോട്ടൽ ജീവനക്കാർ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. 1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ, ട്വന്റിഫോർ ന്യൂസിലെ വീഡിയോ എഡിറ്റർ നിസാം എന്നിവർ സഹോദരങ്ങളാണ്. രഹനയാണ് ഭാര്യ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ സാമൂഹികപ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബി. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരും. വാർത്ത കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
കാന്തപുരം എപി അബൂബക്കൾ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമായത്. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് പൂർണമായി റദ്ദ് ചെയ്തത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ഉടൻ മോചിതയാകില്ലെന്നാണ് വിവരം.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടർ ചർച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങള്‍ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.
ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾ ഇല്ലാത്ത കുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വിപുലമായ നേതൃത്വ യോഗം ചേർന്ന് ആവശ്യപ്പെട്ടു. പുതിയ പട്ടികയിൽ ഒരേ വീട്ടിൽ കഴിയുന്ന ഭർത്താവ് ഒരു വാർഡിലും, ഭാര്യയും കുട്ടിയും മറെറാരു വാർഡിലുമായിട്ടും, വാർഡിലെ ചിലഭാഗങ്ങൾ തന്നെ ഒന്നായി മാറപ്പെടുന്ന സ്ഥിതിയിലുമാണ്. ഉദ്യോഗസ്ഥ വീഴ്ച്ചകൾ നിഴലിച്ച് നിൽക്കുന്ന പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക തെററുകൾ.അന്വേക്ഷിച്ച്ശരിയാക്കി എത്രയും വേഗം പുനർതയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അടിയന്തിരമായി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചത് ചേർക്കണമെന്നും ആവശ്യപ്പെട്ടു പ്രാദേശിക സർക്കാരുകൾ ഉണ്ടാക്കുന്നതിന് ആദ്യ പടിയായ വോട്ടർ പട്ടിക വളരെ നിരുത്തരപരമായി തയ്യാറാക്കിയതിൽ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തുകയും ചെയ്തു. തെറ്റുകളുടെ ഘോഷയാത്രയാണ് വോട്ടർപട്ടികയെന്നും വിലയിരുത്തി. ബന്ധപ്പെട്ടവർക്ക് പരാരി നൽകുവാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യഷതയിൽ ചേർന്ന നേതൃത്വ പ്രതിക്ഷേധയോഗം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ്സംസ്ഥാന സെക്രട്ടറി സി.എസ്.. സൂരജ് വിഷയാവതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി എ.റഷീദ്,, യൂഡിഎഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മഹിളാ കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് . പ്രിയാ രാജേന്ദ്രൻ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിസണ്ട്. കെ.കെ.രജ്ജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ബാലൻ വാറണാട്ട് .സി.ജെ റെയ്മണ്ട് സെക്രട്ടറി മാരായ സ്റ്റീഫൻജോസ് ,വി.എസ്. നവനീത്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എം.വി.രാജലക്ഷ്മി മണ്ഡലം നേതാക്കളായ ശശി പട്ടത്താക്കിൽ, ഒ.പി.ജോൺസൺ, പ്രമീള ശിവശങ്കരൻ , ജവഹർ മുഹമ്മദുണ്ണി , പ്രേം ജി മേനോൻ , വിശ്വനാഥൻ കോങ്ങാട്ടിൽ, സി. അനിൽകുമാർ , വി.എ.സുബൈർ, ശിവശങ്കരൻ ചിറ്റാട, മിഥുൻ പൂക്കൈതക്കൽ, ഷാജൻ വെള്ളറ, ബിജു ഓടാട്ട്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
നഗരസഭ ലൈബ്രറി മന്ദിരത്തിൽ അമർജ്ജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങ് ആരംഭിച്ചു. എൻ. സി. സി. ഓഫീസർ കേണൽ തോമസ്. കെ. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് അഡ്മിറൽ, ശ്രീ. കെ. ആർ നായരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാൻ ശ്രീ. മധു. എസ്. നായർ മുഖ്യ അതിഥി ആയിരുന്നു.
ബ്രിഗേടിയർ എൻ. ഏ. സുബ്രഹ്മണ്യൻ y s m അധ്യക്ഷനായിരുന്നു.ഗുരുവായൂർ എസ്. എച്. ഓ. ശ്രീ. അജയ്കുമാർ, മേജർ പി. ജെ. സ്റ്റൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. സൈനിക സേവസമിതി ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, പൈതൃകം സെക്രട്ടറി മധു. കെ. നായർ, കൺവീനർമാരായ കെ.ജ്യോതിവാസ്, ഏ. കെ. ദിവാകരൻ, ശ്രീകുമാർ പി. നായർ, മണലൂർ ഗോപിനാഥ്, പ്രഹ്ലാദൻ മാമ്പറ്റ്, ഹരിദാസ് കുളവിൽ മുരളി അകമ്പടി, എം. വി. ഉണ്ണികൃഷ്ണൻ,രവീന്ദ്രൻ വട്ടരങ്ങത്ത് ജയൻ മേനോൻ, കെ. മോഹനകൃഷ്ണൻ രാജേഷ് ഓ. വി.,ചന്ദ്രൻ തിരുപ്പതി, ബിജു ഉപ്പുങ്ങൽ,സന്തോഷ് കെ. വി.എന്നിവർ സംസാരിച്ചു കുന്നംകുളം ഗവണ്മെന്റ് പൊളി ടെക്‌നിക്ക്,മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജ് എന്നിവിടങ്ങളിലെ എൻ സി. സി.കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് ചടങ്ങിന് മുന്നോടിയായി നടന്നു.
തൃശൂർ: തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ, ഡോ എ. പി. ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാര വിതരണവും, 10-ാമത് ചരമ വാർഷിക അനുസ്മരണവും ജൂലായ് 27ന് കോഴിക്കോട് നടക്കുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ ബി ലൂയിസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് വ്യാപാര ഭവൻ ഹാളിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് എം എൽ എ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.
കലാ-സാഹിത്യ, സാമുഹിക ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ആദരവും പുരസ്കാര സമർപ്പണവും ചടങ്ങിൽ നിർവഹിക്കും
ഡോ എ പി ജെ അബ്ദുൾകലാമിൻ്റെ പ്രകൃതിക്കുവേണ്ടിയുള്ള കാഴ്ച്ചപ്പാട് മുൻനിർത്തി കൊണ്ട് പ്രകൃതിയെ സ്നേഹിക്കുക എന്ന ദൗത്യത്തിന് ഊർജ്ജം പകരുവാനായി ഷഡോ പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെ പ്രായമായവർ മുതൽ കുട്ടികൾ വരെയുള്ളവരെ ഉൾപ്പെടുത്തിയുള്ള 101 പേർ അടങ്ങുന്ന കവിതാ സമാഹാരമായ “പ്രകൃതിയും പ്രണയവും” എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ പി കെ ഗോപി നിർവഹിക്കും.
ബ്രീസ് ഫൗണ്ടേഷൻ സ്ഥാപകനും, ചെയർമാനുമായ ഡോ ബി ലൂയിസ് ആമുഖവും, കെ പി. വെങ്ങര മുഖ്യ പ്രഭാഷണവും നടത്തും..
ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്.
ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
ഗുരുവായൂർ: ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാമജപ യാത്ര നടന്നു. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച നാമജപയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് സമാപിച്ചു. ശങ്കർജി ഗുരുവായൂർ, ശോഭ ഹരിനാരായണൻ, കെ.പി ഉദയൻ,അരവിന്ദൻ പല്ലത്ത്, ജയപ്രകാശ്, നിരാമയൻ, ശശി വാറണാട്ട് എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ: കർക്കിടവാവ് ബലിതർപ്പണവുമായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രകുള പരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9.30 വരെ നീണ്ട് നിന്ന ബലിതർപ്പണത്തിന് തുടക്കം മുതൽ വൻ ഭക്തജന തിരക്കായിരുന്നു.
ബലിതർപ്പണത്തിന് ക്ഷേത്ര കുള പരിസരത്ത് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തിലക ഹോമം തുടങ്ങീ അനുബന്ധ വഴിപാടുകളും പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്തുവാനും സൗകര്യമൊരുക്കിയിരുന്നു.വന്നെത്തിയവക്കെല്ലാം ലഘു ഭക്ഷണവും നൽകി. വിജയകുമാർ അകമ്പടി , രാജു ഇളയേടത്ത്, ഹരി വടകൂട്ട്, പി. ഹരിനാരായണൻ , വി. ബാലകൃഷ്ണൻ നായർ, കെ. അരവിന്ദാക്ഷമേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.