the digital signature of the temple city

Home Blog Page 83

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ തിരുനാൾ ഭക്തി സാന്ദ്രമായി.

0

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആരംഭിച്ച തിരുനാൾ ആഘോഷത്തിൽ പാട്ടു, കുർബാന, ലതീഞ് നോവേന എന്നീ തിരുക്കർമ്മങ്ങൾ നടന്നു. തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും നടന്നു. തിരുക്കർമ്മങ്ങൾക്ക് അസിസ്റ്റൻറ് വികാരി ഫാദർ തോമസ് ഊക്കൻ കാർമികനായി.

ബാൻഡ് വാദ്യവും നേർച്ച ഭക്ഷണവും ആഘോഷത്തിന്റെ ഭാഗമായിരുന്നു. വികാരി ഫാദർ ഷാജി കൊച്ചുപുരയ്ക്കൽ, സെബി താണിക്കൽ, ബാബു, വീ. കെ. പോളി, കെ.പി. ഡേവിസ്, സി.കെ.പി ആർ.ഓ. ബിജു അന്തിക്കാട് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

ഗുരുവായൂരിലെ കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചതിന്റെ വിവരങ്ങൾ ഇവിടെ ചേർത്തിട്ടുണ്ട്. പാട്ടു, കുർബാന, ലതീഞ് നോവേന തുടങ്ങിയ തിരുക്കർമ്മങ്ങൾ നടന്നു. ആഘോഷത്തിന് നേതൃത്വം നൽകിയവരുടെ പേരുകളും പ്രത്യേകം പരാമർശിക്കുന്നു.

സ്വാതന്ത്ര്യ ദിനാചരണത്തിൽ വ്യത്യസ്ത പുലർത്തി ഗുരുവായൂർ റോട്ടറി ക്ലബ്

0

ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ മധുരപലഹാരങ്ങൾക്ക് പകരം ഗുരുവായൂർ റോട്ടറി ക്ലബ്ബ് പോഷകാഹാരം വിതരണം ചെയ്തു. മരുതയൂർ ഗവൺമെന്റ് യു പി സ്കൂളിലെ കുട്ടികൾക്ക് നേന്ത്രപ്പഴവും പുഴുങ്ങിയ മുട്ടയും വിതരണം ചെയ്തു. എച്ച് മിസ്ട്രസ് മീന പി എസ്, പാവർട്ടി പഞ്ചായത്ത് പ്രസിഡന്റ് റെജീന എം എം എന്നിവർ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റെജീന എം എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമല സേതുമാധവൻ, ഒന്നാം വാർഡ് മെമ്പർ കൂടാതെ എം പി ടി എ പ്രസിഡന്റും ആയ സരിത രാജീവ്, വാർഡ് മെമ്പർമാരായ സുനിത രാജു, സിൽജി ജോജു, സൗമ്യ സുനിൽ, സുധാ കെ കെ എന്നിവരും ഗുരുവായൂർ റോട്ടറി ക്ലബ്ബ് ഹെറിറ്റേജ് പ്രതിനിധികൾ സംസാരിച്ചു. ഗുരുവായൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി സുനീവ് വി എസ്, വൈസ് പ്രസിഡന്റ് രാജൻ അമ്പാടി, ഒ എസ് എ പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി, തജ്‌നീദ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അഫ്സൽ പാലുവായ്, ക്ലബ്ബ് അംഗം കാദർമോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ തജ്‌നീദ് ക്ലബ്ബ് വിതരണം ചെയ്തു.

പരിപാടിയിൽ എം പി ടി എ പ്രസിഡന്റ് എ.ടി പ്രവീൺ, സ്കൂൾ സ്റ്റാഫ് പ്രതിനിധികളായ ഷൈനി സി ജെ, സൗദ ആർ കെ എന്നിവരും പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിൽ കുട്ടികളുടെ ഫ്ലാഷ് മോബ്, സ്വാതന്ത്ര്യദിന ഗാനം, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചിരിക്കൊപ്പം ചിന്തയുമുണർത്തി “കാപ്പിപ്പൊടിയച്ചൻ” വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ

0

ഗുരുവായൂർ: വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ഒരു പ്രചോദനാത്മക വക്താവ് നൽകിയ മോട്ടിവേഷണൽ ക്ലാസ്സ് നടന്നു. സ്കൂളിന്റെ പി.ടി.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ക്ലാസ്സ് “കാപ്പിപ്പൊടിയച്ചൻ” എന്നറിയപ്പെടുന്ന ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ചു. സാമൂഹ്യ സേവന രംഗത്തും മറ്റും പ്രാധാന്യമർഹിക്കുന്ന സംഭാവനകൾ നല്കിയിട്ടുള്ള വിദ്യാവിഹാറിന്റെ പൊതുജന സമ്പർക്ക പരിപാടികളിലൊന്നായിരുന്നു ഈ സൗജന്യ മോട്ടിവേഷണൽ ക്ലാസ്സ്.

കൗൺസിലറും പ്രൊഫസറും എഴുത്തുകാരനുമെല്ലാം ആയ ബഹുമുഖ പ്രതിഭയായ “ചിരിയച്ചൻ” നൽകിയ പ്രഭാഷണം, മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു. ചിരിക്കൊപ്പം ചിന്തയുണർത്തുന്ന ആ പ്രഭാഷണം, മൂല്യബോധത്തിലൂന്നിയതായിരുന്നു. ജീവിതത്തിൽ സന്തോഷത്തിൻ്റെ നിറഞ്ഞു നിൽക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രതിപാദിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നല്ല ഒരു സംഭാവനയായിരുന്നു ക്ലാസ്.

യോഗത്തിൽ, പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ സ്വാഗത പ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ.വി. മോഹന കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗം കെ.ജി. ധർമ്മരാജൻ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എ. ജെതിൻ, അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ, വൈസ് പ്രിൻസിപ്പാൾ സ്റ്റെല്ല ഫ്രാൻസിസ്, സീനിയർ ഹെഡ്മിസ്ട്രസ് വസന്തകുമാരി, ഹെഡ്മിസ്ട്രസ് മഞ്ജുള രഘു പ്രദീപ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

ഗജരാജൻ ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി

0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തെക്കേ നട ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർനിർമ്മാണം നടക്കുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ.രാമകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ (ജീവധനം) എം.രാധ, ദേവസ്വം മരാമത്ത് എൻജിനീയർമാരായ എം.കെ.അശോക് കുമാർ, വി.ബി.സാബു, അശ്വതി വി, അസി.മാനേജർ കെ.കെ.സുഭാഷ് ഉൾപ്പെടെ ജീവനക്കാരും ഭക്തജനങ്ങളും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

2022-ൽ പുതുക്കി നിർമ്മിച്ച ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് കേശവനുമായി രൂപസാദൃശ്യം ഇല്ലെന്ന ഭക്തജനങ്ങളുടെ പരാതിയെത്തുടർന്നാണ് ഗുരുവായൂർ ദേവസ്വം പുനർനിർമ്മാണം തീരുമാനിച്ചത്. ഗുരുവായൂർ ഏകാദശിക്കു മുൻപായി പ്രതിമ പുനർനിർമ്മാണം പൂർത്തിയാകുമെന്ന് ശിൽപി എളവള്ളി നന്ദൻ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ വിശിഷ്ട ചടങ്ങുകളിലെ പ്രധാനപ്പെട്ട ഘട്ടമാണിത്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ അതിഥി മന്ദിരത്തിലാണ് പ്രതിമയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ.വിജയൻ പുനർനിർമ്മാണത്തിന് തുടക്കം കുറിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇത്തരം ചരിത്രപ്രധാനമായ കലാപരമായ സംരക്ഷണത്തിനായി നടക്കുന്ന ശ്രമങ്ങൾ ഭക്തജനങ്ങൾക്ക് ആവേശം പകരുന്നു.

ഗുരുപവനപുരിയിൽ പുരാതന തറവാട്ടു കൂട്ടായ്മയുടെ ചിങ്ങ മഹോത്സവം

0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ നായർ തറവാട്ടുകളുടെ നേതൃത്വത്തിലും, ഗുരുപവനപുരി ഒന്നായി ഒത്തുചേർന്ന് ഒരുക്കുന്ന ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും, മലയാള ഐശ്വര്യ വർഷമാസാരംഭദിനമായ ചിങ്ങം ഒന്ന് (ആഗസ്റ്റ് 17, ഞായറാഴ്ച), വിപുലമായ ആദ്ധ്യാത്മികാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. രാധാകൃഷ്ണവേഷാധികളോടെ ഭക്തജനഘോഷയാത്ര, ഐശ്വര്യ വിളക്ക് സമർപ്പണം, 251 വാദ്യകലാകാരന്മാരുടെ മജ്ഞുളാൽത്തറ മേളം, ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം എന്നിവ ഉൾപ്പെടുന്ന വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്.

ഗുരുവായൂരിലെ കിഴക്കേ നട മഞ്ജുളാൽത്തറയിൽ, ആഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 3 മണിക്ക്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്ന 251 വാദ്യകലാകാരന്മാർ, ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ, രണ്ട് മണിക്കൂറിലേറെ താളപെരുമ വിളിച്ചോതി മജ്ഞുളാൽത്തറ മേളം അരങ്ങേറും. മേള സമാപനത്തിൽ, രണ്ട് പതിറ്റാണ്ടിനു മുൻപുള്ള മികവുറ്റ വാദ്യപ്രതിഭകൾക്ക് വേണ്ടി നൽകപ്പെടുന്ന “വേണുഗോപാൽ സ്മാരകം ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം” വാദനകലാനിധി പനമണ്ണ മനോഹരന് സമ്മാനിക്കും. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ പുരസ്കാര നിമിത്തം പ്രത്യക്ഷപ്പെടും.

തുടർന്ന്, ആദ്ധ്യാത്മ സന്യാസിമാരുടെ നേതൃത്വത്തിൽ, രാധാകൃഷ്ണവേഷ രൂപങ്ങളോടെയുള്ള ഭജനയോടൊപ്പം, വാദ്യപ്രമാണി പ്രമോദ് കൃഷ്ണ നയിക്കുന്ന പഞ്ചവാദ്യത്തിന്റെ താളലയ അകമ്പടിയോടെ, ഭക്തജന ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തും. കിഴക്കേ ദീപസ്തംഭമണ്ഡപം ഭഗവാന്റെ ദർശനമുഖശ്രീയായി നിറയും. നെയ്യിൽ തെളിയിക്കുന്ന അഞ്ഞൂറോളം ഐശ്വര്യ വിളക്കുകളും പൂക്കളാലും അലങ്കരിച്ചിരിക്കും. ഭക്തർ തിരികൾ പ്രകാശിപ്പിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതോടെ ചിങ്ങ മഹോത്സവത്തിന് സമാപനമാവും. ഭഗവാന്റെ ഫോട്ടോയും പ്ര

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പുസ്ത‌ക പ്രകാശനവും സെമിനാറും നടത്തി

0

ഗുരുവായൂർ: കാലടി സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “പണ്ഡിറ്റ് കെ.പി. കറുപ്പനും കേരള നവോത്ഥാനവും” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പ്രകാശനം നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ കോളെജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് ഓഫിസർ ടി.കെ. അമ്പിളി പുസ്തകം പരിചയപ്പെടുത്തി.

പുസ്തക പ്രകാശനച്ചടങ്ങിൽ സംസ്ഥാന പുരസ്കാരം നേടിയ നാടക സംവിധായകനും അഭിനേതാവുമായ മുരളി അടാട്ട്, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി.എഫ്. ജോൺ ജോഫി, ഗ്രന്ഥകാരൻ ഡോ. ധർമരാജ് അടാട്ട്, ഡീൻ ഓഫ് സ്റ്റുഡൻറ് അഫയേഴ്സ് ഡോ. പി.ജി. ജസ്റ്റിൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫിസർ കെ.എ. ദീപ്തി എന്നിവരും പങ്കെടുത്തു. 80 രൂപ മുഖവിലയുള്ള പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലകളിൽ ലഭ്യമാണ്.

തുടർന്ന് സംഘടിപ്പിച്ച സെമിനാറിൽ കേരള നവോത്ഥാനവും പണ്ഡിറ്റ് കെ.പി. കറുപ്പനും എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ടി.എസ്. ശ്യാംകുമാർ, നാട്ടുരാജ്യങ്ങളിലെ നവോത്ഥാനം എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാളവിക ബിന്നി എന്നിവർ പ്രഭാഷണം നടത്തി. ഡീൻ ഓഫ് റിസർച്ച് ആൻഡ് നോഡൽ ഓഫിസർ ഡോ. എം. റോയ് മാത്യു, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.പി. അന്നം സിനി എന്നിവർ മോഡറേറ്ററായിരുന്നു. കവയിത്രിയും ഒ.വി. വിജയൻ സ്മാരക സമിതി അംഗവുമായ ജ്യോതിബായ് പരിയാടത്ത്, ഗവേഷക പി.കെ. സുമിത എന്നിവരും പരിപാടിക്കു പങ്കെടുത്തു. ഡോ. എം. റോയ് മാത്യു, ഡോ. അനുറോജ് ടി.ജെ., ഡോ. പി.ജി. ജസ്റ്റിൻ, ഡോ. എ.പി. അന്നം സിനി എന്നിവ

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സർട്ടിഫിക്കറ്റ് പരിശോധന മാറ്റി

0

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപിഎസ്‌റ്റി തസ്തികയിലേക്കുള്ള നിയമനത്തിനു നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധന തീയതി മാറ്റി. ജൂലൈ 22-ന് നടത്താനിരുന്ന പരിശോധന മാറ്റിവച്ചിരിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി. പുതിയ സർട്ടിഫിക്കറ്റ് പരിശോധന തീയതി പിന്നീട് അറിയിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

പ്രകൃതി സംരക്ഷണം ജീവിത ശൈലിയാകണം; മൗനയോഗി സ്വാമി ഹരിനാരായണൻ.

0

ഗുരുവായൂർ: നമ്മൾ ഈ ഭൂമിയിലേക്ക് വരുമ്പോഴുള്ളതിനേക്കാൾ മനോഹരമാക്കി അടുത്ത
തലമുറക്ക് കൈമാറാൻ നമുക്ക് സാധിക്കണമെന്ന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ
മൗനയോഗി സ്വാമി ഹരിനാരായണൻ പറഞ്ഞു.
ഗുരുവായൂർ കസ്തൂർബ ബാലികാ സദനത്തിൽ “മകൾക്ക് ഒരു മരം ” എന്ന
പെൺകുട്ടികൾക്കായുള്ള സ്വാശ്രയത്വ പദ്ധതി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയെ
വളർത്തിയെടുക്കാൻ ഉതകുന്ന ജീവിത ശൈലി കുട്ടികളിൽ വളർത്തിയെടുക്കാൻ നാം
കൂട്ടായി പരിശ്രമിക്കണം. അല്ലെങ്കിൽ വരും തലമുറക്ക് ഇവിടം വാസയോഗ്യമല്ലാതാകും.
അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ ബാലികാ സദനം പ്രസിഡൻ്റ് മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. വാർഡ്
കൗൺസിലർ ജ്യോതിരവിന്ദ്രനാഥ് മുഖ്യാതിഥിയായി. ബാലികാ സദനത്തിലെ മുഴുവൻ
കുട്ടികൾക്കും ചന്ദനതൈകൾ വിതരണം ചെയ്തു.സിക്രട്ടറി സജീവൻ നമ്പിയത്ത് , പി.
സതി,സായി സഞ്ജീവനി ട്രസ്റ്റി സബിത രഞ്ജിത്ത്, സതീഷ് ഗുരുവായൂർ എന്നിവർ
സംസാരിച്ചു.

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സർട്ടിഫിക്കറ്റ് പരിശോധന മാറ്റി

0

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപിഎസ് റ്റി
തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് (ജൂലായ് 22) നിശ്ചയിച്ചിരുന്ന
സർട്ടിഫിക്കറ്റ് പരിശോധന മാറ്റി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ
നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച
സാഹചര്യത്തിലാണ് നടപടി. പുതിയ സർട്ടിഫിക്കറ്റ് പരിശോധന തീയതി
പിന്നീടറിയിക്കും.[image: GOLNEWS20250721_194832.png]

ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം ; ഭക്തർ ഭീതിയിൽ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽ
ക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു. ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്ത് ക്ഷേത്രക്കുളത്തിന്റെ ഭാഗത്തായി വൈകുന്നേരങ്ങളിലാണ് ഇവരുടെ വിളയാട്ടം ഇവർ പരസ്യമായി മദ്യപിക്കുന്നത് പതിവാണ് മദ്യപർ തമ്മിൽ പലപ്പോഴും, സംഘർഷങ്ങളും, ഉറക്കെ അസഭ്യ വാക്കുകൾ വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഭക്തർക്കും, നാട്ടുകാർക്കും ശല്യ മായി മാറി

1002899227

പലപ്പോഴും ഇവരുടെ സംഘർഷങ്ങളിൽ ആയുധങ്ങൾ കൊണ്ടും, കല്ലുകൾ കൊണ്ടും ആക്രമിച്ച് പരുക്കുകൾ പറ്റുകയും, ചോരയൊലിപ്പിച്ചു നടക്കുകയും ചെയ്യുന്നത്. പുറത്ത് നിന്ന് വരുന്ന ഭക്തരെ ആശങ്ക യിലാക്കുന്നു.ടെമ്പിൾ പോലിസും ദേവസ്വം സെക്യൂരിറ്റിയും ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നാണ് ആക്ഷേപം.

.