തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായി വിഷുവേല വിശേഷമായി.

➤ ALSO READ

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി വിഷുവേല ആഘോഷിച്ചു എഴുന്നെള്ളത്തിന് കീഴ്ശാന്തി രമേശൻ നമ്പൂതിരിതിടമ്പേറ്റി ഭഗവതിസേവയൊരുക്കി വാദ്യ വിദ്വാൻമാരായ കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ജയപ്രകാശ്, ഷൺമുഖൻ തെച്ചിയിൽ, ഗുരുവായൂർ വിമൽ, ഉണ്ണികൃഷ്ണൻ എടവന,പ്രഭാകരൻ മുത്തേടത്ത്, വിജയകുമാർ അകമ്പടി, സുരേഷ് ചിറ്റാട എന്നിവർ മേളത്തിന് സാരഥ്യം നൽകി. തുടർന്ന് ദേവീസംഗമത്തിൽ മേലേക്കാവ് കോമരം അച്ചുതൻപാവിട്ടു്മുറിയും, താഴ്ത്തെകാവ് കോമരം ബാലൻ നെന്മിനിയും അണിചേർന്ന് അനുഗ്രഹ കടാക്ഷം പങ്ക് വെച്ചു.

ഗുരുതിയും, ചുറ്റുവിളക്കും, നിറമാലയും ഉണ്ടായി.മൂക്കൻ ചാത്തൻ, കരിങ്കാളി,പക്കമേളവുമായി താഴ് ത്തെകാവ് വേലയുമുണ്ടായി. വിഷുവേല ആഘോഷത്തിന് ക്ഷേത്രസമിതി ഭാരവാഹികളായ സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, എ. അനന്തകൃഷ്ണൻ, ഹരി കൂടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts