“ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി” സമ്മേളനം നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു.

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടും കൂടി ആചാരാനുഷ്‌ഠാനങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രാദേശികരുടെ സംഘടനയായ “ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി” (GKPS) ൻ്റെ ആദ്യ പ്രധമ സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്യ്തു.

നാളിതുവരെ സംഘടനയുടെ പ്രവർത്തനം ക്ഷേത്രത്തിലെ വിശിഷ്ട‌ ദിവസങ്ങളിൽ ക്ഷേത്രമാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനമനുസരണം ഭക്തജനങ്ങൾക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങൾ നൽകുമായിരുന്നു. പ്രദേശവാസികളുടെ ഉന്നമനത്തിനായി ആതുരസേവനരംഗത്തും ആലംബഹീനരായ അശരണർക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യം കുടി ഇതിലൂടെ ഉദ്ദേശിക്കുന്നതായി സംഘാടകർ അറിയിച്ചു.

സമിതി പ്രസിഡൻ്റ് ഒ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച പ്രൗഡഗംഭീരമായ “ആദരവ് 2024” ഏപ്രിൽ 7 ഞായറാഴ്ച്‌ വൈകീട്ട് 3:30 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ 300 ഓളം അംഗങ്ങൾ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പ്രദേശത്തുള്ളവർക്ക് പരിഗണന വേണമെന്ന് ഗുരുവായൂർ ക്ഷേത്ര പ്രാദേശികസമിതി സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ നിലവിൽ രാവിലെ നാലു മുതൽ ആറു വരെ പ്രദേശത്തുള്ളവർക്ക് വരിയുണ്ട്. അത് തുടരുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സമ്മേളനത്തിൽ വ്യക്തമാക്കി

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണസമിതി കെ പി. വിശ്വനാഥൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ  ജി കെ പ്രകാശൻ, ആതുര സേവനരംഗത്ത് സ്‌തുത്യർഹമായ സേവനം നിർവഹിക്കുന്ന പ്രദേശ വാസിയായ ഡോ പാർവതി പത്മനാഭൻ, പ്രശസ്‌ത കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ എന്നിവരെ ആദരിച്ചു.

രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ  മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ രക്ഷാധികാരി കൂടിയായ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ  പ്രകാശനെ  രക്ഷാധികാരി ട്രഷറർ മുരളീധര കൈമൾ കൈമൾ ആദരിച്ചു. പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ കാക്കശ്ശേരി രാധാകൃഷ്ണൻ മാഷെ ജോയിന്റ്  സെക്രട്ടറി കെ മുരളീധരൻ ആദരിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, രക്ഷാധികാരികളായ കെ ഗോപാലൻ, പി എസ്. പ്രേമാനന്ദൻ, ജി കെ പ്രകാശൻ, എൻ പ്രഭാകരൻ നായർ, ഭാരവാഹികളായ , ഗിരീഷ് പാലിയത്ത്, സദാനന്ദൻ താമരശ്ശേരി, ടി എൻ മുരളി, ഒ കെ നാരായണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗുരുവായൂർ ക്ഷേത്ര പ്രദേശിക സമിതി സെക്രട്ടറി. പി എ. സജീവൻ സ്വാഗതവും  വൈസ് പ്രസിഡൻറ് ബിന്ദു നാരായണൻ നന്ദി പറഞ്ഞു..

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts