ഗുരുവായൂർ : തൃശൂർ ലോകസഭ സ്ഥാനാർത്ഥി.കെ. മുരളീധരൻ്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രെട്ടറി പി.എൻ.വൈശാഖ് ഉൽഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷയായിരുന്നു .യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.സനൗഫൽ മുഖ്യാതിഥിയായിരുന്നു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്,നിഖിൽ ജി കൃഷ്ണൻ ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സ്വാതി നാരായണൻ , വി.എസ്.നവനീത് ,സ്റ്റാൻജോ സ്റ്റാൻലി , പി.ആർ.പ്രകാശൻ,കോൺഗ്രസ്സ് നേതാക്കളായ അഡ്വ: ടി എസ് അജിത്ത്, അരവിന്ദൻ പല്ലത്ത് ,ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, കെ പി എ റഷീദ് , പ്രതീഷ് ഒടാട്ട് ആർ വി ജലീൽ ,രഞ്ജിത്ത് പാലിയത്ത്. എ.ഷൈമിൽ, മിഥുൻ പൂക്കൈതക്കൽ എന്നിവർ സംസാരിച്ചു