ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവം സമാപന സമ്മേളനം പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.
രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി മുഖ്യ അതിഥിയായി . ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യഷനായി. പുസ്തകോത്സവ സംഘാടക സമിതി കൺവീനർ എം.സി സുനിൽകുമാർ, കെ.ആർ.ശശിധരൻ ,എം. രതി ടീച്ചർ എന്നിവർ സംസാരിച്ചു. വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികൾ ആയവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.
മയക്കുമരുന്നിനെതിരെ വി .തുളസീദാസ് അവതരിപ്പിച്ച പുനർജനി ഏകാഭിനയ നാടകം ശ്രദ്ദേയമായി. പുസ്തകോത്സവത്തിൽ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിച്ച ചിത്രകൂട്ട് കലാ കൂട്ടായ്മയുടെ പ്രതിനിധി ജെയ്സൺ ഗുരുവായൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു.


