ഗുരുവായൂർ: അമൃത് ഭാരത് മിഷൻ പദ്ധതിയിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനും. ഒന്നര വർഷത്തിനുള്ളിൽ ഗുരുവായൂർ റെയിൽവേ വികസനത്തിനായി 12 കോടി രൂപവരെ റെയിൽവേ മന്ത്രാലയം വകയിരുത്തി. ഗുരുവായൂർ റെയിൽവേസ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമിനിറ്റി കമ്മിറ്റിയിലെ 12 അംഗങ്ങളും സന്ദർശനത്തിൽ ഉണ്ടായിരുന്നു.
പദ്ധതിയുടെ ടെണ്ടർ നടപടികൾ ഏപ്രിലിൽ പൂർത്തിയാകുമെന്നും മെയ് ആദ്യ ആഴ്ചയിൽ പദ്ധതി പ്രവർത്തനം ആരംഭിച്ച് ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാകുമെന്ന് ചെയർമാൻ പറഞ്ഞു. ഇന്ത്യയിലെ പ്ര ധാനപ്പെട്ട 52 റെയിൽവേ സ്റ്റേ ഷനുകൾ വിമാനത്താവളത്തി ന് സമാനമാക്കി മാറ്റുന്നതിനായി 17,000കോടി രൂപ നീക്കിവച്ചതായും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ചെയർമാൻ പറഞ്ഞു.
ഗുരുവായൂരിൽ രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂര നിർമിക്കുന്നതി പ്രാധാന്യം നൽകും. റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാ ഗത്തും ഫുഡ് ഓവർ ബ്രിഡ്ജ് നിർമിക്കും. ലിഫ്റ്റ് സംവിധാനവും ഉണ്ടാക്കും. ഇരിപ്പിടങ്ങളും ശുദ്ധ ജല ലഭ്യതയും വെളിച്ചവും ഉറപ്പ് വരുത്തും. റെയിൽവേ സ്റ്റേഷനിലെത്തുന്ന മുഴുവൻ വാഹനങ്ങളും പാർക്ക് ചെയ്യാൻ സംവിധാനം ഉണ്ടാക്കും.
കൊവിഡിനെ തുടർന്ന് നിറുത്തിവച്ച വൈകിട്ടുള്ള തൃശൂർ പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കും. റെയിൽവേ ബോർഡ്, തിരുവനന്തപുരം ഡിവിഷണൽ ഓഫിസ് എന്നിവിടങ്ങളിൽ ചർച്ച ചെയ്ത് ഗുരുവായൂർ തിരുനാവായ പാത യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കും. എല്ലാ റെയിൽവേ ട്രാക്കുകളും മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ 95 ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്.
ആറ് മാസത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകൾ ഓടി തുടങ്ങും. കേരളത്തിൽ 80 മുതൽ 90 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഓടുന്നത്. ഇത് 130 മുതൽ 160 വരെയാ യി ഉയർത്തും. ഇതിനായി വളവുകൾ ഇല്ലാതാക്കാൻ അടുത്ത മാസം സർവേ ആരംഭിക്കും. അടുത്ത വർഷം മെയിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.