ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തികരിക്കാൻ റെയിൽവേ അധികൃതരോട് സമ്മർദം ചെലുത്തണമെന്നും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാങ്ക് എ.ടി.എം സ്ഥാപിക്കണമെന്നും
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനത്തിയ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസിനോട് ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ആവശ്വപ്പെട്ടു.
രാത്രിയിലും അതികാലത്തും സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ എ.ടി.എം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയതായി പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിനും സെക്രട്ടറി അഡ്വ: രവി ചങ്കത്തും അറിയിച്ചു.
ചെയർമാൻ കൃഷ്ണദാസിനെ ചേമ്പറിന് വേണ്ടി മുഹമ്മദ് യാസിൻ പൊന്നാട അണിയിച്ചു ആദരിച്ചു.