the digital signature of the temple city

ഗുരുവായൂർ ഉത്സവം കൊടിയേറി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സപതവര്‍ണ കൊടിയേറി . ബുധനാഴ്ച വൈകിട്ട്  ദീപാരാധനക്ക് ശേഷം ആചാര്യ വരണത്തോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആംരംഭിച്ചത്.

ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രിക്ക് കൂറയും പവിത്രവും നല്‍കിയാണ് ആചാര്യവരണം നിര്‍വ്വഹിച്ചത്. ആചാര്യവരണത്തിന് ശേഷം ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു. 

golnews20240221 2258327272235974118747981

രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ  കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി .മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

പള്ളിവേട്ട ദിവസം വരെ മുളയറയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും. മുളയിടലിന് ശേഷം ശ്രീകോവിലിനകത്ത് പൂജിച്ച് ഭഗവത് സാന്നിധ്യം വരുത്തിയ സപ്തവര്‍ണകൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളുടെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നു..

എട്ടാം വിളക്ക് ദിവസമായ 28ന് ബുധനാഴ്ച ഉത്സവബലിയും 29ന് വ്യാഴാഴ്ച പള്ളിവേട്ടയും നടക്കും. മാർച്ച് 1ന് വെള്ളിയാഴ്ച ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ഉത്സവത്തോടനുബന്ധിച്ചുള്ള ആനയില്ലാ ശീവേലിയും ഉത്സവത്തിൻറെ ഭാഗമായി ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ആനയോട്ടം നടന്നിരുന്നു.  ഗോപി കണ്ണനാണ് ഇത്തവണ ജേതാവായത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts