- Advertisement -[the_ad id="14637"]
ഗുരുവായൂർ: കഥകളി ആചാര്യൻ പത്മശ്രീ ഡോ കലാമണ്ഡലം ഗോപി ആശാന്. നളചരിതത്തിലെ (മൂന്നാം ദിവസം) ബാഹുക വേഷത്തോടു കൂടി ശ്രീ ഗുരുവായൂരപ്പനു മുന്നിൽ തുലാഭാരം നടത്തി.
ഗുരുവായൂർ ക്ഷേത്രം ഉത്സവ ആരംഭദിവസമായ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഗോപി ആശാൻ ദീപസ്തംഭത്തിന് സമീപം തുലാഭാരം നടത്തിയത്. കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം
കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ആദ്യപരിപാടിയായി കേരള കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. കഥ: 1. നളചരിതം മൂന്നാം ദിവസം (മറിമാൻ കണ്ണി…. എന്ന പദം മാത്രം) (ബാഹുകൻ: പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി 2. സുഭദ്രാഹരണം 3. സീതാസ്വയംവരം 4. ദക്ഷയാഗം ( അറിയാതെ മമ …മുതൽ)