the digital signature of the temple city

ഗുരുവായൂർ നായർ സമാജം “ശിവ പത്മം” പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം ഒരുക്കുന്ന കുറൂരമ്മ ദിനാഘോഷവും ശിവപത്മം പുരസ്കാര സമർപ്പണവും ഫെബ്രുവരി 18 ഞായറാഴ്ച നടക്കും.

ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.

2024 ഫെബ്രുവരി 18 ന് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ കുറൂരമ്മ നഗറിൽ വി വിജയകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഹൈകോടതി ജസ്റ്റിസ് പി സോമരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 10ന് നടക്കുന്ന ആധ്യാത്മിക സമ്മേളനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. 

ചടങ്ങിൽ ശിവ പത്മം പുരസ്കാര സമർപ്പണം ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥ് ഉദ്ഘാടനവും പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുകയും ചെയ്യും. പ്രശസ്തി പത്ര സമർപ്പണം ഗുരുവായൂർ ദേവസ്വം മുൻ കമ്മീഷണർ പി വേണുഗോപാൽ ഐ എ എസ് നിർവഹിക്കും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പുരസ്കാര ജേതാവിനെ പൊന്നാടയണയിക്കും.

 ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ആധ്യാത്മിക ‘രംഗത്ത് പ്രവർത്തിക്കുന്ന രേവതി വിശ്വനാഥൻ, കെ എസ് രമാദേവി അന്തർജനം, കെ എസ് വിജയലക്ഷ്മി അമ്മ, വനജ ജി നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ജസ്റ്റീസ് ആർ ഭാസ്ക്കരൻ, ദേവസ്വം മുൻ കമ്മീഷണർ പി വേണുഗോപാൽ, സ്വാമി ഉദിത് ചൈതന്യ എന്നിവരുൾപ്പെട്ട ജഡ്‌ജിംഗ് കമ്മിറ്റിയാണ് ശ്രീകുമാരൻ തമ്പിയെ ശിവ പത്മം പുരസ്ക്കാരത്തിന് തെരഞ്ഞടുത്തത്.

വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ജനു ഗുരുവായൂർ, വി അച്യുതക്കുറുപ്പ് .കെ രവീന്ദ്രൻ നമ്പ്യാർ, പി വി മേനോൻ, നിർമ്മലൻ മേനോൻ, പി ടി ചന്ദ്രൻ, രാധിക എസ് നായർ, മിനി നായർ എന്നിവർ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts