the digital signature of the temple city

ഗുരുപവനപുരിയൊരുങ്ങുന്നു… കണ്ണൻറെ തിരുവുത്സവത്തിനായി…

ഗുരുവായൂർ: ഭൂലോക വൈകുണ്ഡത്തിലെ ഈ വർഷത്തെ കണ്ണൻറെ തിരുവുത്സവത്തിന് ഗുരുപവനപുരി ഒരുങ്ങുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടത്തോടുകൂടി കൂടി ഫെബ്രുവരി 21 ന്  ഉച്ചതിരിഞ്ഞ് 3 മണിക്ക് തുടക്കം കുറിക്കും അന്നുരാത്രി നടക്കുന്നു കൊടിയേറ്റത്തോടെതുടർന്നുള്ള ഒമ്പത് ദിനങ്ങൾ ഭക്തിസാന്ദ്രമാകും. ക്ഷേത്രത്തിനകത്തും പുറത്തുമായി ആഘോഷത്തിൽ ആറാടുന്ന ഗുരുപവനപുരി മാർച്ച് ഒന്നിന് രാത്രി കൊടിയിറക്കത്തോടെ ഈ വർഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും

- Advertisement - Guruvayoor image

ഉത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിനകത്തു നടക്കുന്ന കലശ ചടങ്ങുകൾ ഫെബ്രുവരി 13 മുതൽ ആരംഭിക്കും ആയതുകൊണ്ട് ഫെബ്രുവരി 13 മുതൽ 20 വരെ  അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ കുട്ടികളുടെ ചോറൂൺ, തുലാഭാരം  എന്നീ വഴിപാടുകൾ ഈ ദിവസങ്ങളിൽ  നടത്താവുന്നതാണെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts