- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായുർ ദേവസ്വം ആന തറവാട്ടിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു 70 വയസിനോട് അടുത്ത് ആനയ്ക്ക് പ്രായമുണ്ടായിരുന്നു. വിവിധ രോഗങ്ങൾ മൂലം മൂന്ന് മാസത്തോളമായി ആന ചികിത്സയിലായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരത്തിൽ ഒൻപത് തവണ ജേതാവായിട്ടുണ്ട്. 1985 ആഗസ്റ്റ് 27നാണ് തൃശൂർ സ്വദേശി പീ എൻ ബൽറാം കണ്ണനെ നടയിരുത്തിയത്. അന്ന് 25 വയസായിരുന്നു എന്നാണ് രേഖകൾ. കണ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 39 ആയി ചുരുങ്ങി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾക്ക് ശേഷം ഞായറാഴ്ച കോടനാട് എത്തിച്ച് ആനയുടെ സംസ്കാരം നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.