ഗുരുവായൂർ: ഗ്ളോബൽ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ ശ്രീരാമ പ്രാണപ്രതിഷ്ഠ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭജന ഘോഷയാത്ര സംഘടിപ്പിച്ചു.
നൂറു കണക്കിന് ഭക്തർ അണിനിരന്ന ഭജന ഘോഷയാത്രക്ക് ജി എൻ എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ നേതൃത്ത്വം നല്കി. പഞ്ചവാദ്യം മേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഭജന ഘോഷയാത്രയിൽ ജി എൻ എസ് എസ് ഭാരവാഹികളായ പി ശ്രീകുമാരൻ നായർ, കെ മോഹനകൃഷ്ണൻ, കെ ടി ശിവരാമൻ നായർ, പ്രമോദ് കൃഷ്ണൻ. സജീഷ് കുറുപ്പ്, മഹിളാ വിഭാഗം ജനനി ഭാരവാഹികളായ രാധ ശിവരാമൻ നായർ, സരസ്വതി വിജയൻ ബീന രാമചന്ദ്രൻ. ഗീത വിനോദ് തുടങ്ങിയവർ നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്കി.
കാലത്ത് ആറു മണി മുതൽ ഗുരുവായൂർ നാരായണാലയത്തിൽ ഭഗവത് ഗീത പാരായണവും, തുടർന്ന് അദ്ധ്യാത്മരാമായണ പാരായണവും നടത്തിയിരുന്നു. ഭജന ഘോഷയാത്രയിൽ പങ്കെടുത്തവർക്കെല്ലാം ഗുരുവായൂർ സേവാഭാരതി അക്ഷതം വിതരണം ചെയ്തു.