- Advertisement -[the_ad id="14637"]
ഗുരുവായൂർ: കളഞ്ഞ് കിട്ടിയ 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ബുധനാഴ്ച (18.01. 2024) വാങ്ങിയ 5 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റും ഗുരുവായൂർ ക്ഷേത്രത്തിലെ രശീതിയും ലോക്കറ്റിന്റെ ബോക്സും അടക്കം ഗുരുവായൂർ ചാമുണ്ടേശ്വരി റോഡിൽ താമസിക്കു രതീഷ് കുമാറിന്റെ ഭാര്യ ശ്രുതിക്കാണ് കളഞ്ഞു കിട്ടിയത്. ലോക്കറ്റിന്റെ ബോക്സിൽ ഉണ്ടായിരുന്ന രശീതിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് അതിന്റെ ഉടമസ്ഥനായ തൈക്കാട് താമസിക്കുന്ന അയോദ്ധ്യ ഹൗസ്, സുഭാഷ് കുമാറിന് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി