the digital signature of the temple city

മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി

ഗുരുവായൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് സ്വർണ തളിക നിർമ്മിച്ചത്. എസ്‌പിജി ഉദ്യോഗസ്ഥർ സ്വർണ തളിക പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മോദി തുടർന്ന് ഹെലികോപ്ടർ മാർഗം നാവിക സേന ആസ്ഥാനത്തിറങ്ങും. ബുധനാഴ്ച രാവിലെ ഏഴിനു ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts