മകരസംക്രമ ദിനത്തിൽ ഗുരുവായൂരപ്പന് തിരുമുമ്പിൽ തിരുവെങ്കിടാചലപതി ക്ഷേത്ര മകര ചൊവ്വയുടെ ആരവം പകർന്ന് അമ്പതോളംവാദ്യ പ്രതിഭകൾതങ്ങളുടെ കലാവൈഭവം ഒന്നര മണിക്കൂറോളം പ്രകടമാക്കി വാദ്യവിസ്മയം തീർത്ത് വാദ്യ പ്രേമികൾക്കും, ഭക്തർക്കും ആഹ്ലാദവും, ആരവവും ,ആത്മീയവും പങ്ക് വെച്ച് ഭഗവൽ സേവ നടത്തി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രകിഴക്കെ ഗോപുര പരിസരത്ത് സമാരംഭിച്ച ഭഗവൽ ദേശസേവയ്ക്ക് വാദ്യ വിദ്വാൻമാരായ തിരുവല്ല രാധാകൃഷ്ണൻ ,ഗുരുവായൂർ ഗോപൻ, ഇരിങ്ങപ്പുറം ബാബു, ഷൺമുഖൻ തെച്ചിയിൽ, ചൊവ്വല്ലുർ സുനിൽ, ഉണ്ണികൃഷ്ണൻ എടവന വിജയകുമാർ അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, പ്രദീപ് നെടിയേടത്ത്, ഗുരുവായൂർ സേതു, തുടങ്ങിയവർ നേതൃത്വം നൽകി.
പൂക്കുലകുറ്റികളുടെയും, കുത്ത് വിളക്കിൻ്റെയും അകമ്പടിയോടെ തിരുവെങ്കിടം കോമരം ശ്രീധരൻ ചൊവ്വല്ലൂർ വെളിച്ചപ്പെട്ടു് ദേവീ സാമീപ്യവുമായി ചൈതന്യം പങ്ക് വെച്ച് അനുഗ്രഹ സായൂജ്യം നൽക്കുകയും ചെയ്തു സേവയ്ക്ക് ശശി വാറണാട്ട്,രാജു കലാനിലയം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ഹരി കൂടത്തിങ്കൽ . എന്നിവർ നേതൃത്വം നൽകി -തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം ജനുവരി 16ന് സമുച്ചിതമായി സാഘോഷം നടത്തപ്പെടുന്നതാണു്. ലക്ഷാർച്ചന, ഗജവീരന്മാരുടെ അകമ്പടിയോടെ കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽ മേളം, ഗുരുവായൂർ ജയപ്രകാശിൻ്റെ തായമ്പക, കോട്ടപ്പടി രാജേഷ് മാരാരുടെ കേളി, ഗുരുവായൂർ മുരളിയുടെ നാദസ്വരം,നൂറു് കണക്കിന് നിറപറകളുമായി നടക്കൽപ്പറ, ദേവീ ഭഗവതി സംഗമം, വൈവിദ്ധ്യവും, വ്യത്യസ്തവുമായവരവു് പൂരങ്ങൾ, സൂപ്പർ ഹിറ്റ്ഗാനമേള, പാന, ഭഗവതിപ്പാട്ട്,ചെമ്പു താലം എഴുന്നെള്ളിപ്പ്, ഗുരുതി അന്നദാനം തുടങ്ങി വിപുലമായ ഒരുക്കങ്ങളോടെയാണ് മകര ചൊവ്വ മഹോത്സവം ആഘോഷപൂർവം നടത്തപ്പെടുന്നത്.