the digital signature of the temple city

കുട്ടാടൻ പാടത്ത് രണ്ടാം വർഷ ഞാറു നടീൽ ഉത്സവം.

ഗുരുവായൂർ: കുട്ടാടൻ പാടത്ത് പൂക്കോട് / പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാം വർഷ ഞാറു നടീൽ ഉത്സവം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ സായിനാഥൻ മാഷിൻറെ അധ്യക്ഷതയിൽ  ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് നിർവഹിച്ചു.

- Advertisement - Guruvayoor image

ഗുരുവായൂർ നഗരസഭ തരിശു രഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പായി നമുക്കിതിനെ കാണാം.

ലളിതമായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ഷൈലജ സുധൻ. നഗരസഭ മുൻ ചെയർമാൻ  ടി ടി ശിവദാസൻ , മുൻ വൈസ് ചെയർമാൻ കെ പി വിനോദ് , കൗൺസിലർ  സുബ്രഹ്മണ്യൻ, പൂക്കോട് കൃഷി ഓഫീസർ സാജിദ റഹ്മാൻ, പാടശേഖരസമിതി ഭാരവാഹികളായ സുനിൽ കാവീട്, ജോഫി കുര്യൻ എന്നിവർ സംസാരിച്ചു. നൗഫൽ തൊഴിയൂർ, രാധ ടീച്ചർ, കുമാരി ശശിധരൻ , തുടങ്ങി പാടശേഖര സമിതിയുടെയും, പൂക്കോടിന്റെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ നേതൃയിൽ പ്രവർത്തിക്കുന്നവരും ചടങ്ങിൽ പങ്കാളികളായി.

GOLNEWS20240113 160002

നെല്ലരി മാനവരാശിക്ക് ആഹാരത്തിന്റെ നേർപര്യായമാണ്. ലോകജനതയിൽ പകുതിയിലധികം പേരുടെ മുഖ്യാഹാരവും നെല്ലരിയാണ്. നെല്ലും നെൽപ്പാടങ്ങളും നെൽകൃഷിയും കേവലം കാർഷിക സംജ്ഞകൾ മാത്രമല്ല; മഹത്തായ ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ബിംബങ്ങളാണ്. നെന്മണി മലയാളിക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം നെല്ലും നെൽപ്പാടങ്ങളും വിളവെടുപ്പുകളുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുക്കുന്നതിനേക്കാൾ തിരിച്ചു തരുന്നു എന്നതാണ് നെൽകൃഷിയുടെ സവിശേഷത. പ്രകൃതിയുടെ അനുഗ്രഹമാണ് ഈ പൊലിമ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts