ഗുരുവായൂർ: നവോത്ഥാന നായകനും, സാമുദായികാചാര്യനുമായ മന്നത്ത് പത്മനാഭൻ്റെ ജയന്തി ദിനത്തിൽ തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സ്മരണകൾ പങ്ക് വെച്ച് അനുസ്മരിച്ചു.
സമാജം ഓഫീസ് പരിസരത്ത് കമനീയ മന്നത്തിൻ്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനാലാപനം നടത്തി തുടക്കം കുറിച്ച അനുസ്മരണ സദസ്സ് സമാജം പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരത്തിന് സാരഥ്യം നൽകിയ മന്നത്ത് പത്മനാഭന് ഗുരുവായൂർ ദേവസ്വം ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബാലൻ തിരുവെങ്കിടം, സുകുമാരൻ ആലക്കൽ രാജഗോപാൽ കാക്കശ്ശേരി, എം.രാജേഷ് നമ്പ്യാർ, രാജു കൂടത്തിങ്കൽ, പ്രദീപ് നെടിയേടത്ത് പി.കെ.വേണുഗോപാൽ, സുരേന്ദ്രൻ മുത്തേടത്ത്, അർച്ചനാരമേശ്, ജയന്തി കൂട്ടം പറമ്പത്ത്, രാധാകൃഷ്ണൻ മനയത്ത്, ഹരിവടക്കൂട്ട്