ഗുരുവായൂർ: നാല് പതിറ്റാണ്ടിലേറെ മികവുറ്റ മാധ്യമ പ്രവർത്തനം നടത്തുന്ന മാതൃഭൂമിയുടെ ഗുരുവായൂരിലെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂരിന് ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം സ്നേഹാദരങ്ങൾ നൽകി അനുമോദിച്ചു. പുതുവത്സരാഘോഷത്തോടെ സംഘടിപ്പിച്ച സമാദരണ സദസ്സിന് പ്രസിഡണ്ട് ആർ വി അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുൻ നഗരസഭ ചെയർമാൻ ടി ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു.
മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാ ശൻ മുഖ്യാതിഥിയായി. ടെമ്പിൾ സ്റ്റേഷൻ സി ഐ സി. പ്രേമാനന്ദകൃഷണൻ ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. ജനറൽ സെക്രട്ടറി പി പി വർഗ്ഗീസ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ടുമാരായ പി വി രാധാകൃഷ്ണ വാര്യർ, സി എൽ തോമസ്, കോ ഓർഡിനേറ്റർ അനിൽ കല്ലാറ്റ്, ജോർജ്ജ് പോൾ നീലങ്കാവിൽ, ഇന്ദിര സോമസുന്ദരൻ, പി ഐ സൈമൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
മറുപടി പ്രസഗത്തിൽ ജനു ഗുരുവായൂർ തന്റെ മാധ്യമ പ്രവർത്തനത്തിലെ വേറിട്ട അനുഭവങ്ങൾ വിശദീകരിച്ചു. വനിതാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളി, പ്രഛന വേഷ മത്സരം തുടങ്ങിയവ അരങ്ങേറി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.