ഗുരുവായൂർ: തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ ഉത്സവ ആഘോഷ ആരവ നിറവിൽ ഷൺമുഖൻ തെച്ചിയിലും സംഘവും തീർത്ത കേളികൊട്ട് മായി തുടക്കം കുറിച്ച തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബമേള സിനിമാ- സീരിയൽ താരം സുസ്മിത പ്രഭാകരൻ ഉൽഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ട് അധ്യക്ഷത വഹിച്ചു.എൻ.കെ.അക്ബർ.എം.എൽ.എ മുഖ്യാതിഥിയായി നവവത്സര സന്ദേശം നൽകി.ക്ലബ്ബ് പുതിയതായി രൂപീകരിയ്ക്കുന്ന വയോമിത്ര കൂട്ടായ്മയുടെ ഉൽഘാടനം മോട്ടിവേറ്ററും, സൈക്കോളജിസ്റ്റുമായ ആശാ സുരേഷ് നിർവഹിച്ചു. ഇരുപതോളം മുതിർന്നവരെ സ്നേഹാദരം നൽകി കൂട്ടായ്മയിൽ പങ്കാളികളാക്കുകയും ചെയ്തു.
ക്ലബ്ബ് ജനറൽ സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, നഗരസഭ കൗൺസിലർമാരായ വി.കെ.സുജിത്ത്, ദേവിക ദീലീപ്, കെ.പി.എ.റഷീദ്, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി പി.ഐ. ലാസർ,, കെ.ടി.സഹദേവൻ,. പി.ഐ ആൻ്റോ എന്നിവർ സംസാരിച്ചു.വൈവിദ്ധ്യവും, വ്യത്യസ്തവുമായ കലാവിരുന്നും, സ്നേഹവിരുന്നും ഉണ്ടായിരുന്നു. അമ്മു വാരിയം ,ശശി വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, പി.സുനിൽകുമാർ, ആൻ്റോ പി. ലാസർ,രാജു പട്ടത്തയിൽ, ജിഷോ പുത്തുർ ,എ.കലാവതി, ശ്രീദേവി ബാലൻ, അഡ്വ. ബിന്ദു രഞ്ജിത്, മേഴ്സി ജോയി, മുരളി അകമ്പടി, പ്രഭാകരൻ മുത്തേടത്ത്, ശശി അകമ്പടി, സ്വാതി സുരേഷ്, ആൻ്റോ നീലങ്കാവിൽ, എൻ.കെ.പി ൻറ്റോ, റീജിയ വിൻസെൻ്റ് ജോയ് തോമാസ് ,മഞ്ജു രവീന്ദ്രൻ,ധന്യചങ്കത്ത്, എന്നിവർ മേളക്ക് നേതൃത്വം നൽകി