ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം ജൽ ജീവൻ മിഷൻ പദ്ധതി അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ അടിയന്തിരമായി പുനർ നിർമ്മിക്കാൻ എം എൽ എ നിർദ്ദേശം നൽകി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൈൻ്റനാൻസ് ഫണ്ട് വിനിയോഗിച്ച് പുനർ നിർമ്മിക്കേണ്ട റോഡുകൾ ജനുവരി 30 നകവും മറ്റു റോഡുകൾ ഫെബ്രുവരി 15 നകവും പൂർത്തികരിക്കേണ്ടതാണ്
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് എൻഎച്ച് ഐ ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജനുവരി 11 ന് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. വട്ടേക്കാട്, ഒരുമനയൂർ തങ്ങൾപ്പടി കുടിവെള്ള പദ്ധതികൾക്കായുള്ള ടാങ്ക് നിർമാണം അടിയന്തിരമായി ആരംഭിക്കുന്നതിന് തീരുമാനിച്ചു. ജൽ ജീവൻ മിഷൻ , പ്രവൃത്തികൾ lsgd, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൃത്യമായി മോണിറ്ററിങ്ങ് നടത്തണമെന്നും എം എൽ എ നിർദ്ദേശം നൽകി.
ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി ആദ്യഘട്ടതിൽ പൊളിച്ച റോഡുകൾ പുനരുദ്ധരിക്കാനവശ്യമായ ഫണ്ട് ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രൻ്റിൽ നിന്നും ലഭ്യമാക്കി പ്രവർത്തി ചെയ്യുന്നതിന് lsgd സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര ചുമതലപ്പെടുതി
ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരായ , ടി വി സുരേന്ദ്രൻ , വിജിത സന്തോഷ്, ജാസ്മിൻ ഷെഹീർ , ഗീതു കണ്ണൻ ,എം എൻ കെ നബീൽ, വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ സുരേന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.