- Advertisement -[the_ad id="14637"]
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരു താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 6 ന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ. ശ്രീകോവിൽ അടഞ്ഞുകിടക്കു ന്നനേരം ചോറൂൺ, തുലാഭാരം, വിവാഹം, വാഹനപൂജ് എന്നിവ നടക്കില്ല.
ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചാൽ 12-ന് പഞ്ചവാദ്യ അകമ്പടിയിൽ ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രിയും ശ്രീകോവിൽ 9.30- ന് നേരത്തേ അടയ്ക്കുന്നതാണ്.