- Advertisement -[the_ad id="14637"]
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ദിനമായ ബുധനാഴ്ച തൃശൂർ സ്വദേശിനി ചന്ദന മുട്ടി കൊണ്ട് തുലാഭാരം നടത്തി. ചന്ദന മുട്ടിയുടെ വിലയായി 12, 20,000 രൂപ ദേവസ്വത്തിൽ അടവാക്കി.
തിരുവാതിരയോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാദേവന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവന് 1008 ഇളനീർ അഭിഷേകവും മഹാവിഷ്ണുവിന് സപ്തശുദ്ധി, ചതു: ശ്ശതനിവേദ്യം എന്നിവ ഉണ്ടായി. തിരുവാതിര പ്രസാദ ഊട്ടിന് 2000ൽ പരം ഭക്ത ജനങ്ങൾ പങ്കെടുത്തു.