the digital signature of the temple city

മൊബൈൽ മോഷ്ടാവ് ഗുരുവായൂർ ടെംമ്പിൾ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: രാത്രി സമയത്ത് ലോഡ്ജിന്റെ റിസപ്ഷനിൽ കയറി മൊബൈൽ മോഷ്ടിച്ച പ്രതി ഗുരുവായൂരിൽ പിടിയിൽ

- Advertisement - Guruvayoor image

20.12.2023 തിയ്യതി പുലർച്ചെ 2.30 മണിയോടെ ഗുരുവായൂർ വടക്കേ ഇന്നർ റിങ്ങ് റോഡിലുള്ള ശിവരഞ്ജിനി ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ കയറി മൊബൈൽ ഫോൺ മോഷണം നടത്തിയ കേസ്സിലെ പ്രതി മുരുകൻ 48 വയസ്സ് S/o മണി, കൂടാരം ഹൗസ്, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട, തൃശൂർ എന്നയാളെ ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ കെ.പി. ജെയ്സൺ അറസ്റ്റ് ചെയ്തു.

ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെയും റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് സമാനമായ കേസ്സ് 2019 ൽ ടെംബിൾ പോലീസ് സ്റ്റേഷനിലും, ഷൊർണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ,  ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ, ആലുവ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലും കേസ്സുകൾ ഉണ്ട് അന്വേഷണ സംഘത്തിൽ എ എസ് ഐ അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ എൻ  സുധാകരൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ വി . വിപിൻ എം.ആർ അന്നൂപ്  എന്നിവരും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts